Malayalam lyrics
ആഹാ... ലലലലാലലലാ... എന്നധരം അതിമധുരം അതിലുതിരും മുത്തങ്ങള്‍ സ്വര്‍ഗ്ഗീയലഹരിതന്‍ പുളകങ്ങള്‍ എന്നധരം..... നിശീഥിനിയില്‍ ...നിശാശാലകളില്‍ നിങ്ങളുടെ മണിയറശയ്യകളില്‍ മദിരാചഷകം പകരാന്‍ നില്‍പ്പൂ മായാമോഹിനി ഞാന്‍ മദാലസ ഞാന്‍ നുകരൂ നുകരൂ ഈ പ്രേമസുധാരസം നുകരൂ ലഹരികള്‍ ഉന്മാദലഹരികള്‍ നിങ്ങളുടെ രാവില്‍ തഴുകുമ്പോള്‍ ഇക്കിളികൂട്ടാന്‍ ഒരുങ്ങിനില്‍പ്പൂ കാമമോഹിനി ഞാന്‍ തിലോത്തമ ഞാന്‍ ദേവദാസി ഞാന്‍ നുകരൂ നുകരൂ ഈ പ്രേമസുധാരസം നുകരൂ
Song details
വർഷം: 1978
സംഗീതം: എം കെ അർജ്ജുനൻ
ഗാനരചന: കോന്നിയുർ ഭാസ്
ഗായകർ: അമ്പിളി രാജശേഖരൻ
വരികൾ: ശ്രീദേവി
Album: ആൾമാറാട്ടം
- Singer: അമ്പിളി രാജശേഖരൻ
- Film / album: ആൾമാറാട്ടം
- Composer: എം കെ അർജ്ജുനൻ
- Lyricist: കോന്നിയുർ ഭാസ്