Malayalam lyrics
ആയിരവല്ലിതന്‍ തിരുനടയില്‍ ആയിരം ദീപങ്ങള്‍ മിഴിതുറന്നു മഞ്ഞില്‍കുളിച്ചീറന്‍ മുടിയുമഴിച്ചിട്ടു മഞ്ജുള പൌര്‍ണ്ണമി തൊഴുതു നിന്നു വിണ്ണില്‍ തൊഴുതുനിന്നു..... ധനുമാസ പുണര്‍ത നിലാവിലെ കുളിരിന്റെ ധവളമാം തൂവല്‍ കുടിലുകളില്‍ തളിരിലക്കാട്ടിലെ സരസീദളക്കിളികള്‍ തങ്ങളില്‍ പിണയുമീ രാത്രിയില്‍ മദം കൊണ്ടുനില്‍ക്കുന്ന നിന്റെ നാണത്തിലെന്‍ മദനശരനഖങ്ങള്‍ പൊതിയട്ടേ ഞാന്‍ പൊതിയട്ടേ....... ആയിരവല്ലിതന്‍ തിരുനടയില്‍ ...... പുളകമംഗലയാം അരുവിക്കുടുക്കുവാന്‍ പുടവയുമായെത്തും പൂനിലാവിന്‍ വൈഡൂര്യക്കൈകളീ പൊന്‍പാലരുവിയെ വാരിപ്പുണര്‍ന്നുമ്മവയ്ക്കുമ്പോള്‍ വശംവദയായി നില്‍ക്കും നിന്റെ പൂമെയ്യിലെന്‍ അഭിനിവേശം ഞാന്‍ പകരട്ടേ ഞാന്‍ പകരട്ടേ ആയിരവല്ലിതന്‍ തിരുനടയില്‍ ..... O...O...O...
Song details
വർഷം: 1977
സംഗീതം: എം കെ അർജ്ജുനൻ
ഗാനരചന: ഭരണിക്കാവ് ശിവകുമാർ
ഗായകർ: കെ ജെ യേശുദാസ്
അഭിനേതാക്കൾ: കമൽ ഹാസൻ, ശ്രീദേവി
വരികൾ: ജയലക്ഷ്മി രവി, പ്രദീപ് കുമാർ, ശ്രീദേവി
Album: ആശീർവ്വാദം
- Singer: കെ ജെ യേശുദാസ്
- Film / album: ആശീർവ്വാദം
- Composer: എം കെ അർജ്ജുനൻ
- Lyricist: ഭരണിക്കാവ് ശിവകുമാർ
- Actor: കമൽ ഹാസൻ
- Actor: ശ്രീദേവി