Malayalam lyrics
ഈ മമ്മദിക്കായ്ക്കെന്നുമെന്നും കണ്ണിണകൾ നിങ്ങളല്ലേ എൻ സങ്കിടങ്ങൾ മാറ്റിടാനായ് റബ്ബ് തന്നൊരു ബർക്കത്തല്ലേ ഖൽബിനുള്ളിലെ നാലുകെട്ടിൽ ഊറിടുന്നെൻ വേദനകൾ നിങ്ങൾ കൊഞ്ചി പുഞ്ചിരിച്ചാൽ മഞ്ഞു പോലവ മാഞ്ഞിടുന്നു ഈ മമ്മദിക്കാന്റുള്ളിൽ നിന്നും റൂഹൊരു നാൾ പോകുമെങ്കിലും ആഹിറത്തിൽ പൊന്നു മക്കളേ കണ്ടുമുട്ടും നിങ്ങളെ ഞാൻ വലിയവനായെന്റുടയവനോട് എന്നെന്നും ഞാൻ തേടീടുന്നു അള്ളാ നിന്നുടെ കരുണയിനാലീ പൊന്നോമനകളെ കാത്തിടണേ നീ ഇടതടവില്ലാതുല്ലാസം ഈ ദുനിയാവിൽ നീ ഏകീടേണം കാലങ്ങൾ കഴിയുമ്പോൾ നിങ്ങൾ വളരുമ്പോൾ ആരോരുമില്ലാത്തീ മിസ്കീനെ മറക്കല്ലേ കാലങ്ങൾ കഴിയുമ്പോൾ നിങ്ങൾ വളരുമ്പോൾ ആരോരുമില്ലാത്തീ മിസ്കീനെ മറക്കല്ലേ ഷേയ്റുകൾ തീർത്തെൻ കരളിനുള്ളിൽ ഖയറുകൾ വിതറൂ സുബ് ഹാനള്ളാ കരകൾ കാണാക്കടലിൽ നിന്നും കര കേറ്റേണം ഇലാഹീ നീ തലമുറ തോറും സുഖമേകാൻ അഹദായവനേ വിധി കൂട്ടൂ നീ കാലങ്ങൾ കഴിയുമ്പോൾ നിങ്ങൾ വളരുമ്പോൾ ആരോരുമില്ലാത്തീ മിസ്കീനെ മറക്കല്ലേ കാലങ്ങൾ കഴിയുമ്പോൾ നിങ്ങൾ വളരുമ്പോൾ ആരോരുമില്ലാത്തീ മിസ്കീനെ മറക്കല്ലേ
Song video
Song details
വർഷം: 1984
സംഗീതം: എ ടി ഉമ്മർ
ഗാനരചന: രാമചന്ദ്രൻ പൊന്നാനി
ഗായകർ: കെ ജെ യേശുദാസ്
വിശദവിവരങ്ങൾ: അജയ്
വിഡിയോ: രാല രാജൻ
Album: രക്ഷസ്സ്
- Singer: കെ ജെ യേശുദാസ്
- Film / album: രക്ഷസ്സ്
- Composer: എ ടി ഉമ്മർ
- Lyricist: രാമചന്ദ്രൻ പൊന്നാനി