Malayalam lyrics
ഈ മാനസം പൂമാനസം ഇന്നെന്റെ സ്വന്തം ഇതിലേ അലസം ഒഴുകുന്നെന്റെ മോഹം (ഈ മാനസം ) മഴവില്ലു മേഞ്ഞ പന്തല്‍ അതിനുള്ളില്‍ ഒരു മണിമഞ്ചല്‍ (മഴവില്ലു ) ആ മഞ്ചലില്‍ രാസോത്സവം ശൃംഗാരോത്സവം (ഈ മാനസം ) മായാമനോഹര കണ്ണാ - നിന്റെ റാണിയാം ഭാമ ഞാനല്ലേ കൗസ്തൂഭം ചൂടും നിന്‍ മാറില്‍ വീഴും രുഗ്മിണിയല്ലേ ഞാന്‍ കണ്ണാ നീലക്കഴല്‍ചുരുള്‍വേണിയിലെന്നും മാമയില്‍പ്പീലിയായി ഞാന്‍ മാറിയെങ്കില്‍ നിന്നോമല്‍ ചെഞ്ചുണ്ടില്‍ ചുമ്പിച്ചു പാടും പോന്നോടക്കുഴലായി ഞാന്‍ തീര്‍ന്നിരുന്നെങ്കില്‍ (ഈ മാനസം ) ഏടലര്‍ മാനസമാകാന്‍ ദേവാ ഏണാക്ഷിമാനസചോരാ എന്‍ കണ്ണില്‍ നിന്‍ രൂപമല്ലോ - കാതില്‍ എന്നും നിന്‍ ഗാനങ്ങളല്ലോ ഇല്ല വസന്തങ്ങള്‍ നീയില്ലയെങ്കില്‍ ഇല്ലില്ലൊരുല്ലാസം നീ വന്നില്ലെങ്കില്‍ ഇല്ലില്ലെന്‍ ജീവിതപ്പൂ ചൂടുകില്ല തെല്ലും പൂമാരിയായി നീ പെയ്തില്ലയെങ്കില്‍ (ഈ മാനസം )
Song details
വർഷം: 1985
സംഗീതം: ജെറി അമൽദേവ്
ഗാനരചന: ബിച്ചു തിരുമല
ഗായകർ: കെ എസ് ചിത്ര, പി സുശീലാദേവി
അഭിനേതാക്കൾ: മമ്മൂട്ടി, ലിസി, ഉണ്ണിമേരി
വരികൾ: മാധവഭദ്രൻ
Album: പുലിവരുന്നേ പുലി
- Singer: കെ എസ് ചിത്ര
- Singer: പി സുശീലാദേവി
- Film / album: പുലിവരുന്നേ പുലി
- Composer: ജെറി അമൽദേവ്
- Lyricist: ബിച്ചു തിരുമല