Malayalam lyrics
ധനുമാസപുഷ്പത്തെ പൊട്ടിക്കരയിക്കാന്‍ തിരുവാതിരരാത്രി വന്നു പിന്നെയും തിരുവാതിരരാത്രി വന്നു ശ്രീപാര്‍വതിക്കിളനീര്‍ക്കുടം നേദിച്ചു പൂവും പ്രസാദവുമായി ആപാദചൂഡം പനിനീരില്‍ മുങ്ങിയ ഹേമന്തചന്ദ്രിക വന്നൂ- എന്തിനോ ഹേമന്തചന്ദ്രിക വന്നൂ കണ്ടാല്‍ കാണാത്ത ഭാവം നടിക്കുമെന്‍ കല്യാണരൂപന്റെ മുന്‍പില്‍ കണ്ണീരില്‍ മുങ്ങിയ പാതിരാപ്പൂവുമായ് ചെന്നുനില്‍ക്കാനൊരു മോഹം എന്തിനോ ചെന്നുനില്‍ക്കാനൊരു മോഹം
Song video
Song details
വർഷം: 1966
സംഗീതം: കെ രാഘവൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: പി ലീല
വർഗ്ഗീകരണം: ദുഃഖഗാനങ്ങൾ
അഭിനേതാക്കൾ: ശാരദ
വിശദവിവരങ്ങൾ: വാമദേവൻ
വിഡിയോ: ഗാനസ്നേഹി
Album: അർച്ചന
- Singer: പി ലീല
- Film / album: അർച്ചന
- Composer: കെ രാഘവൻ
- Lyricist: വയലാർ രാമവർമ്മ
- Actor: ശാരദ