Malayalam lyrics
ഹൊയ്...ഹൊയ്..ഹൊയ്... ലല്ല ലല്ലാ ലല്ല ലല്ലാ.... ഹൊയ്...ഹൊയ്..ഹൊയ്... ലല്ല ലല്ലാ ലല്ല ലല്ലാ.... ചോര തുടിക്കും കൈകള്‍ ഗാഥ രചിക്കും കൈകള്‍ വിശ്രമമില്ലാതിവിടെ പണിയും പുതിയൊരു ശില്പം... അദ്ധ്വാനത്തിന്‍ മുദ്രകള്‍ പാകിയ സ്നേഹോപഹാരം.... (ചോര തുടിക്കും....) നാമിവിടൊരുമിച്ചീമണിമന്ദിര- ശിലകള്‍ ഉയര്‍ത്തുമ്പോള്‍...(2) ജാതിയില്ല മതങ്ങളില്ല പ്രായഭേദവുമില്ലാ...(2) ഒരു തനുവായ് ഒരു മനമായ് മീനച്ചൂടില്‍...കൈയ്യും മെയ്യും തോളും തോളും.....ചേർന്നുരുമ്മി നാടന്‍പാട്ടിന്‍ ഈണം മൂളി വാ.... (ചോര തുടിക്കും....) പുതിയൊരു യാഗം പകലിരവില്ലാ- തിവിടെ നടക്കുമ്പോള്‍....(2) തര്‍ക്കമില്ല തമ്മിലിടയും തത്വശാസ്ത്രവുമില്ലാ....(2) അണിയണിയായ്.....കടലലയായ്... മാരിക്കാറില്‍...കോടക്കാറ്റില്‍... മണ്ണിന്‍ ഗന്ധം...മെയ്യില്‍ ചൂടി കൂടൊരുക്കാന്‍ നീയും കൂടെ വാ..... (ചോര തുടിക്കും....)
Song video
Song details
വർഷം: 1990
സംഗീതം: എം ജി രാധാകൃഷ്ണൻ
ഗാനരചന: കെ ജയകുമാർ
ഗായകർ: കെ ജെ യേശുദാസ്, കോറസ്
വിശദവിവരങ്ങൾ: ആദർശ് കെ ആർ
വിഡിയോ: രാല രാജൻ
Album: മെയ് ദിനം
- Singer: കെ ജെ യേശുദാസ്
- Singer: കോറസ്
- Film / album: മെയ് ദിനം
- Composer: എം ജി രാധാകൃഷ്ണൻ
- Lyricist: കെ ജയകുമാർ