Malayalam lyrics
ചന്ദ്രികാചര്‍ച്ചിതമാം രാത്രിയോടോ? ചമ്പകപ്പൂവനക്കുളിരിനോടോ? ഏതിനോടേതിനോടുപമിക്കും ഞാന്‍ ? ഏഴഴകുള്ളോരു ലജ്ജയോടോ? മന്മഥഗൃഹത്തിന്‍ മണിയറ തുറക്കും വെണ്മണിശ്ലോകത്തിനോടോ? രഹസ്യാഭിലാഷങ്ങള്‍ മിഴികളാലറിയിക്കും രവിവര്‍മ്മചിത്രത്തിനോടോ? നീ പറയൂ നീലാംബുജമിഴി നീ പറയൂ നീ പറയൂ ! സ്വപ്നനൃത്തത്തിനു യവനിക മാറ്റും അപ്സരകന്യകയോടോ? മധുവിധുദാഹത്തിന്‍ മലരുകള്‍ നേദിക്കും മധുരാനുരാഗത്തിനോടോ? നീ പറയൂ നീലാംബുജമിഴി നീ പറയൂ നീ പറയൂ !
Song details
വർഷം: 1972
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: കെ പി ബ്രഹ്മാനന്ദൻ
വരികൾ: എസ് മനോഹരൻ, ശ്രീദേവി
Album: പുത്രകാമേഷ്ടി
- Singer: കെ പി ബ്രഹ്മാനന്ദൻ
- Film / album: പുത്രകാമേഷ്ടി
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: വയലാർ രാമവർമ്മ