Malayalam lyrics
ചലനം ചലനം ചലനം മാനവ ജീവിത പരിണാമത്തിന്‍ മയൂരസന്ദേശം ചലനം ചലനം ചലനം.... വേദങ്ങളെഴുതിയ മുനിമാര്‍ പാടീ വാഴ്വേമായം ഈയുഗം നിര്‍മിച്ച മനുഷ്യന്‍ തിരുത്തി വാഴ്വേസത്യം വാഴ്വേസത്യം വാഴ്വേസത്യം.... (ചലനം ചലനം ചലനം....) സ്വപ്നമൊരുവഴിയേ സത്യമൊരുവഴിയേ അവയെ കണ്ണും കെട്ടിനടത്തും കാലം മറ്റൊരു വഴിയേ വാല്‍മീകി പാടി വള്ളുവര്‍ പാടീ വാഴ്വേമായം ഈയുഗം സ്നേഹിച്ച കവികള്‍ തിരുത്തി വാഴ്വേസത്യം വാഴ്വേസത്യം വാഴ്വേസത്യം....... (ചലനം ചലനം ചലനം....)
Song video
Song details
വർഷം: 1970
സംഗീതം: ജി ദേവരാജൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: കെ ജെ യേശുദാസ്
വർഗ്ഗീകരണം: ദാർശനിക ഗാനങ്ങൾ
അഭിനേതാക്കൾ: സത്യൻ
വിശദവിവരങ്ങൾ: ദേവിപിള്ള
വിഡിയോ: ഗാനസ്നേഹി
Album: വാഴ്‌വേ മായം
- Singer: കെ ജെ യേശുദാസ്
- Film / album: വാഴ്‌വേ മായം
- Composer: ജി ദേവരാജൻ
- Lyricist: വയലാർ രാമവർമ്മ
- Actor: സത്യൻ