Malayalam lyrics
bhoomiykku neeyoru bharam ഭൂമിയ്ക്കു നീയൊരു ഭാരം പോകുവതെങ്ങോ നീ പാപി ചെല്ലുന്നിടം പാതാളം കനകം വിളയും ഖനികൾ കാണാതെ കാക്കപ്പൊന്നിനു പോയവനേ നിന്നെപ്പിന്തുടരുന്നു വിധിയൊരു നിഴൽ പോലെ കരിനിഴൽ പോലെ (ഭൂമി....) പശ്ചാത്താപത്തിൻ ഗംഗയിൽ മുങ്ങി നിന്നി പാപങ്ങളെന്നിനി തീരും കണ്ണീർക്കടലിൽ കളഞ്ഞുപോയൊരു കർപ്പൂരവിളക്കിനിയെന്നു കാണും - എന്നു കാണും
Song video
Song details
വർഷം: 1967
സംഗീതം: ബി എ ചിദംബരനാഥ്
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: കെ ജെ യേശുദാസ്
വിശദവിവരങ്ങൾ: സംശയാലു
Album: സഹധർമ്മിണി
- Singer: കെ ജെ യേശുദാസ്
- Film / album: സഹധർമ്മിണി
- Composer: ബി എ ചിദംബരനാഥ്
- Lyricist: വയലാർ രാമവർമ്മ