Malayalam lyrics

അറബിക്കടലിലെ കൊച്ചു രാസിയെപ്പോലെ
നിറയും പുകളെഴും കൊച്ചിയുല്ലസിക്കും
കായലിന്‍ പരപ്പതാ ചലിപ്പൂ പിന്‍പേ രാജ
ഖിന്യമാമാനീലാഭ നീരാളാംബരം പോലെ
ചിന്നിയ നിജസ്ഥാന മുദ്രകള്‍ പോലങ്ങിങ്ങു
നിന്നിടും തുരുത്തുകള്‍ കണ്ണിനും മുന്നിലെത്തും
ഖിന്നനാം രത്നാകരം ഗോപുരം കാക്കുമ്പോളും
ചാലവേ സദാനില്പൂ ശത്രു ഭീകരാകാരന്‍
നീരധിവിഴുങ്ങിയ ദിവ്യമാം പുരാതന ദ്വാരകാപുരം
വീണ്ടും വീണ്ടെടുത്തതുപോലെ
പാശ്ചാത്യശില്‍പ്പത്തിന്റെ അഭിമാനമായ് വന്നേ
പാലിക്കും വെല്ലിങ്ടണ്‍ ദ്വീപിവിടെ തിളങ്ങും
ചാലവേ വാണിജ്യശ്രീതന്‍ ലീലാമരാളങ്ങള്‍
പോലവേ പലജനമാനം വിഹരിപ്പൂ
രാവില്‍ വൈദ്യുതദ്വീപപാളിതന്‍ പ്രകാശംകൊണ്ട്
ഊഴിയില്‍ നിന്നുരലുപോല്‍ കായലില്‍ കൊഴിയുന്നു
പാരിടം ചുറ്റിപ്പോന്ന യാത്രക്കാരന്റെ ഹൃത്തില്‍
മേദിനിയിങ്കലുണ്ടീ പുരമെങ്ങാനും വേറെ?

Song video

Watch on YouTube

Song details

വർഷം: 1948

സംഗീതം: പി എസ്‌ ദിവാകർ

ഗാനരചന: ജി ശങ്കരക്കുറുപ്പ്‌

ഗായകർ: ടി കെ ഗോവിന്ദറാവു

രാഗം: രാഗമാലിക (ആരഭി, ബൗളി, കല്യാണി, കേദാരഗൗള, സുരുട്ടി)

വിശദവിവരങ്ങൾ: ലത നായർ

Album: നിർമ്മല