Malayalam lyrics
അമ്മേ അഭയം തരൂ അമ്മേ അഭയം തരൂ ഇരുള്‍ മൂടുമെന്‍റെ കണ്ണുകളില്‍ ദീപമാണ് നീ തണല്‍ തേടി തേടി ഞാനലയും തീരമാണ് നീ ഇരുള്‍ മൂടുമെന്‍റെ കണ്ണുകളില്‍ ദീപമാണ് നീ തളിരായി മണ്ണില്‍ ഞാന്‍ പിറന്നു പൂവണിഞ്ഞതും (2) കരുണാമയീ നിന്‍ മുന്പിലല്ലോ വാടി വീഴ്വതും എന്‍ വിഷാദ ഭാരം തീര്‍ക്കും ആശ്രയമല്ലേ ഇരുള്‍ മൂടുമെന്‍റെ കണ്ണുകളില്‍ ദീപമാണ് നീ തിരുമാറില്‍ നിന്ന് നീ ചുരന്ന സ്നേഹ ധാരയോ (2) മരുഭൂമിയിതില്‍ ഞാന്‍ നുകരും ദാഹ നീരമ്മേ പദതാരിലെന്‍റെ ജീവ രക്തം കാഴ്ച വച്ചു ഞാന്‍ ഇരുള്‍ മൂടുമെന്‍റെ കണ്ണുകളില്‍ ദീപമാണ് നീ തണല്‍ തേടി തേടി ഞാനലയും തീരമാണ് നീ അമ്മേ അഭയം തരൂ
Song details
വർഷം: 1979
സംഗീതം: എ ടി ഉമ്മർ
ഗാനരചന: ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
ഗായകർ: കെ ജെ യേശുദാസ്
വർഗ്ഗീകരണം: ഭക്തിഗാനങ്ങൾ
വരികൾ: ജിജാ സുബ്രമണ്യൻ, സൂസി
Album: പമ്പരം
- Singer: കെ ജെ യേശുദാസ്
- Film / album: പമ്പരം
- Composer: എ ടി ഉമ്മർ
- Lyricist: ചിറയിൻകീഴ് രാമകൃഷ്ണൻ നായർ