Malayalam lyrics
അമ്പാടി തന്നിലൊരുണ്ണിയുണ്ടങ്ങിനെ ഉണ്ണീക്കൊരുണ്ണിക്കുഴലുമുണ്ടങ്ങിനെ ഉണ്ണിക്കൈരണ്ടിലും വെണ്ണയുണ്ടങ്ങിനെ ഉണ്ണിക്കു പേരുണ്ണികൃഷ്ണനെന്നങ്ങനെ അമ്പാടി തന്നിലൊരുണ്ണിയുണ്ടങ്ങിനെ പീലിത്തിരുമുടി കെട്ടിക്കൊണ്ടങ്ങിനെ ഓടക്കുഴല്‍ വിളി പൊങ്ങുമാറങ്ങിനെ ഉണ്ണിത്തളകള്‍ കിലുങ്ങുമാറങ്ങിനെ ഉണ്ണിക്കാല്‍ കൊണ്ടൊരു നൃത്തമുണ്ടങ്ങിനെ അമ്പാടി തന്നിലൊരുണ്ണിയുണ്ടങ്ങിനെ കണ്ണന്‍ ഞങ്ങളെ കാക്കുമാറാകണം കനിവിന്‍ തൂവെണ്ണ നല്‍കുമാറാകണം കണ്ടുകണ്ടുള്ളം തെളിയുമാറാകണം കായാമ്പൂ വര്‍ണനെ കാണുമാറാകണം(2)
Song video
Song details
വർഷം: 1965
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: ലത രാജു
വർഗ്ഗീകരണം: ഭക്തിഗാനങ്ങൾ
അഭിനേതാക്കൾ: അംബിക സുകുമാരൻ, ബേബി വിനോദിനി, ഹരി
വരികൾ: ശ്രീദേവി
Album: കടത്തുകാരൻ
- Singer: ലത രാജു
- Film / album: കടത്തുകാരൻ
- Composer: എം എസ് ബാബുരാജ്
- Lyricist: വയലാർ രാമവർമ്മ
- Actor: അംബിക സുകുമാരൻ
- Actor: ബേബി വിനോദിനി
- Actor: ഹരി