Malayalam lyrics
അല്ലലുള്ള പുലയിക്കേ ചുള്ളിയുള്ള കാടറിയൂ മുള്ളുകൊണ്ട കരളിനേ മുറിവിന്റെ ചൂടറിയൂ മുറിവിന്റെ ചൂടറിയൂ - ചൂടറിയൂ (അല്ലലുള്ള) കൂട്ടിലിട്ട കുരുവിക്കേ കാട്ടിലുള്ള സുഖമറിയൂ വെയിലുകൊണ്ട പശുവിനേ വെള്ളമുള്ള കടവറിയൂ വെയിലുകൊണ്ട പശുവിനേ വെള്ളമുള്ള കടവറിയൂ - കടവറിയൂ (അല്ലലുള്ള) പെണ്ണുകെട്ടി വലഞ്ഞവനേ കണ്ണുനീരിന്‍ കഥയറിയൂ വേലചെയ്തു തളര്‍ന്നവനേ കള്ളിന്റെ വിലയറിയൂ (പെണ്ണുകെട്ടി) വേലചെയ്തു തളര്‍ന്നവനേ കള്ളിന്റെ വിലയറിയൂ - വിലയറിയൂ (അല്ലലുള്ള)
Song video
Song details
വർഷം: 1967
സംഗീതം: ബി എ ചിദംബരനാഥ്
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: ഉത്തമൻ
വരികൾ: പാർവതി വേണുഗോപാൽ, സൂസി
യൂട്യൂബ് ഓഡിയോ: കല്യാണി
Album: കോട്ടയം കൊലക്കേസ്
- Singer: ഉത്തമൻ
- Film / album: കോട്ടയം കൊലക്കേസ്
- Composer: ബി എ ചിദംബരനാഥ്
- Lyricist: വയലാർ രാമവർമ്മ