Malayalam lyrics
Appanaane ammayaane �അപ്പനാണെ അമ്മയാണെ അമ്മായിയമ്മയാണെ അന്തപ്പനിന്നൊരു നിധികിട്ടും പൊന്നാണേലും പണമാണേലും പള്ളിക്കുപാതിയെനിക്കു പാതി കടപ്പുറത്തൊരു നല്ല വീടുവയ്ക്കും കവടിയാര്‍ കൊട്ടാരം പോലെ -എന്നിട്ടു കെ ആര്‍ വിജയയെ പോലൊരു പെണ്ണിനെ കെട്ടിക്കൊണ്ടുവരും - വീട്ടില്‍ കെട്ടിക്കൊണ്ടുവരും ടോപ്പും മടക്കിവെച്ചു പുതിയൊരു ഫോര്‍ഡില്‍ കാറ്റുകൊള്ളാന്‍ പോകും ബീച്ചില്‍ കാറ്റുകൊള്ളാന്‍ പോകും ഒന്നിച്ചുകുളിക്കും ഡ്യൂയറ്റ് പാടും ഹിന്ദിപടത്തിലെപ്പോലെ വാറ്റിയവെള്ളം വയറ്റിലുണ്ടെങ്കിലും വാക്കുപറഞ്ഞാല്‍ വാക്ക് -അന്തപ്പന്‍ വാക്കുപറഞ്ഞാല്‍ വാക്ക് പള്ളിയ്ക്കു നമ്മളെ വിശ്വാസമില്ലെങ്കില്‍ പാതിയാദ്യമെടുത്തോട്ടെ -നിധി പാതിയാദ്യമെടുത്തോട്ടെ
Song video
Song details
വർഷം: 1967
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: കമുകറ പുരുഷോത്തമൻ
വർഗ്ഗീകരണം: ഹാസ്യം
വരികൾ: ശ്രീദേവി, venu
യൂട്യൂബ് ഓഡിയോ: കല്യാണി
Album: മൈനത്തരുവി കൊലക്കേസ്
- Singer: കമുകറ പുരുഷോത്തമൻ
- Film / album: മൈനത്തരുവി കൊലക്കേസ്
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: വയലാർ രാമവർമ്മ