Malayalam lyrics

അക്ഷയനീശ്വരന്റെ പ്രണവ മന്ത്രനാദം
അക്ഷരരൂപിയായ് ചേർന്നവ വേദമായി (2)
സജ്ജനിക്കുന്നു തവ സന്നിധാനത്തിൽ നിന്നും (2)
സംഗീത ഗംഗയുടെ വറ്റാത്ത ഉറവകൾ
(അക്ഷയ.....)
ലയ വിന്യാസങ്ങളാൽ വിഭാതവേളകളിൽ
ജപിച്ചു സ്തുതിക്കുന്ന കോകിലജാലങ്ങളും (2)
തൂവെള്ളി ചിലമ്പു കിലുക്കും അരുവിയും
നാദ ബ്രഹ്മമേ നിന്റെ നാഭിയിൽ ജനിക്കുന്നു(2)
(അക്ഷയ.....)
സാമവേദങ്ങളിൽ നിൻ പാദങ്ങളൂന്നി നിന്ന്
സപ്തസ്വരങ്ങളെ സ്വരലാസികയിൽ മീട്ടിയും (2)
ഭക്തരെ സ്വരരാഗ ലഹരിയിൽ ആഴ്ത്തിയും
നാദബ്രഹ്മമേ നിന്നിൽ അണയ്ക്കുന്നു സർവ്വവും (2)
(അക്ഷയ.....)

Song details

വർഷം: 2006

സംഗീതം: ജോസി പുല്ലാട്

ഗാനരചന: ജോർജ്ജ് പുത്തൻ‌കുരിശു്

ഗായകർ: വിൽസ്വരാജ്

വിശദവിവരങ്ങൾ: മാമ്പിള്ളി ജോർജ്ജ്

Album: ആടു തോമ