Malayalam lyrics
അകലുകയോ തമ്മില്‍ അകലുകയോ ആത്മബന്ധങ്ങള്‍ തകരുകയോ (അകലുകയോ) വഞ്ചികള്‍ പിരിയുന്നു പമ്പാനദിയുടെ നെഞ്ചിലൂടേ - നോവും നെഞ്ചിലൂടേ വഞ്ചികള്‍ പിരിയുന്നു പമ്പാനദിയുടെ നെഞ്ചിലൂടേ - നോവും നെഞ്ചിലൂടേ പുഞ്ചപ്പാടമാം അക്ഷയപാത്രം പങ്കിട്ടു തട്ടിയുടക്കുന്നൂ - അവര്‍ പങ്കിട്ടു തട്ടിയുടക്കുന്നു (അകലുകയോ) അന്തിമേഘങ്ങളെ തല്ലിയകറ്റിയിട്ടെന്തു കിട്ടി കാറ്റിനെന്തു കിട്ടി ? അന്തിമേഘങ്ങളെ തല്ലിയകറ്റിയിട്ടെന്തു കിട്ടി കാറ്റിനെന്തു കിട്ടി ? മണ്ണിന്‍ കുമ്പിളില്‍ നല്‍കാന്‍ നാഴി കണ്ണുനീര്‍ തുള്ളികളല്ലാതേ - ചുടു കണ്ണുനീര്‍ തുള്ളികളല്ലാതേ. (അകലുകയോ)
Song details
വർഷം: 1967
സംഗീതം: ജി ദേവരാജൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: കെ ജെ യേശുദാസ്
വരികൾ: ജിജാ സുബ്രമണ്യൻ, പാർവതി വേണുഗോപാൽ
Album: കാവാലം ചുണ്ടൻ
- Singer: കെ ജെ യേശുദാസ്
- Film / album: കാവാലം ചുണ്ടൻ
- Composer: ജി ദേവരാജൻ
- Lyricist: വയലാർ രാമവർമ്മ