Malayalam lyrics

ആരോമല്‍ക്കുഞ്ഞേ ആരീരാരോ
കറയറ്റപൊന്നേ കരയാതെ കണ്ണേ
(ആരോമല്‍) (2)
കൊഞ്ചിക്കുഴഞ്ഞാടി എന്‍ചാരെ വന്നു
പഞ്ചാരയുമ്മ എന്നേകുമോ
(കൊഞ്ചി)
ചാഞ്ചാടി അച്ഛന്റെ നെഞ്ചില്‍കരേറി (2)
പിഞ്ചുകൈതാളം പിടിക്കുന്നതെന്നോ
(ആരോമല്‍)
ഉരുകുന്നൊരമ്മതന്‍ വേദന
തീര്‍ക്കാനവതാരം ചെയ്തൊരു തങ്കമേ
(ഉരുകുന്നൊരമ്മ)
ഇരുളില്‍ നിന്നെന്നെ അരുണോദയത്തില്‍ (2)
കരവല്ലി ഏകി കരയേറ്റുമോ - നീ
(ആരോമല്‍)
ആരീരാരാ ആരാരാ

Song details

വർഷം: 1956

സംഗീതം: വി ദക്ഷിണാമൂർത്തി

ഗാനരചന: പി. നാരായണൻ നായർ

ഗായകർ: ശാരദ

വിശദവിവരങ്ങൾ: madhavabhadran from Song Book

Album: അവർ ഉണരുന്നു