Malayalam lyrics
ആരാധകരേ വരൂ വരൂ അനുരാഗസദനത്തിലൊരുങ്ങിവരൂ ഒരുങ്ങിവരൂ.... വികാരലഹരി പകര്‍ന്നുതരൂ പുളിയിലക്കുറിയുള്ള പുടവയുടുക്കും മലയാളിപ്പെണ്ണല്ല ഞാന്‍ -പണ്ടത്തെ മലയാളിപ്പെണ്ണല്ല ഞാന്‍ സൌന്ദര്യമത്സരത്തില്‍ സ്വര്‍ണ്ണമെഡലേന്തിയ ചലച്ചിത്രനായിക ഞാന്‍ -പുതിയൊരു ചലച്ചിത്രനായിക ഞാന്‍ അര്‍ദ്ധനഗ്നയായ് ഞാന്‍നൃത്തമാടും എന്റെ ചിത്രങ്ങള്‍ നഗരങ്ങളലങ്കരിക്കും കണ്‍പുരികക്കൊടികള്‍ തുള്ളിച്ചു തുള്ളിച്ചു കാമുകഹൃദയം പന്താടും ഞാന്‍ കാമുകഹൃദയം പന്താടും
Song video
Song details
വർഷം: 1967
സംഗീതം: ബി എ ചിദംബരനാഥ്
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: പി ലീല
വരികൾ: ശ്രീദേവി, സംശയാലു
യൂട്യൂബ് ഓഡിയോ: കല്യാണി
Album: കോട്ടയം കൊലക്കേസ്
- Singer: പി ലീല
- Film / album: കോട്ടയം കൊലക്കേസ്
- Composer: ബി എ ചിദംബരനാഥ്
- Lyricist: വയലാർ രാമവർമ്മ