Malayalam lyrics
Alinte kombathu chelakkalla Krishna ആലിന്റെ കൊമ്പത്ത് ചേലക്കള്ളാ കണ്ണാ ഓടക്കുഴൽക്കാരാ ആട തായോ കാണാതെ കാറ്റത്തു ചേല പറന്നെങ്കിൽ ഞാനെന്തു വേണമെൻ ഗോപിമാരെ കണ്ടില്ല കേട്ടില്ല എന്നു നടിക്കേണ്ട കൊണ്ടൽ വർണ്ണാ കൃഷ്ണാ ചേല തായോ കുന്നോളം പോരുന്ന വെണ്ണ തരാം നിന്റെ കുഞ്ഞി ക്കൈ രണ്ടിലും ആട തായോ വെണ്ണമാത്രം തിന്നു ദാഹം വളർത്തുവാൻ എന്നെക്കൊണ്ടാവില്ല ഗോപിമാരെ ഗോകുലം തന്നിലെ പൈക്ക്ക്കൾ തൻ പാലെല്ലാം ഗോപാലാ നൽകീടാം ചേല തായോ പൊന്നു കൊണ്ടുള്ളൊരു പുല്ലാം കുഴൽ തരാം പൊന്നുണ്ണി കണ്ണാ നീ ആട തായോ പുണ്യ കാളിന്ദിയിൽ ആടകളില്ലാതെ പെണ്ണുങ്ങളെന്തിനായ് ചെന്നിറങ്ങീ വന്നെന്റെ ചാരത്തു കൈകൂപ്പി നിൽക്കുകിൽ സുന്ദരി മാരെ ഞാൻ ആട നൽകാം സുന്ദരി മാരെ ഞാൻ ആട നൽകാം.
Song details
വർഷം: 1961
സംഗീതം: കെ രാഘവൻ
ഗാനരചന: പി ഭാസ്കരൻ
ഗായകർ: പി ലീല, ശാന്ത പി നായർ, ജിക്കി കൃഷ്ണവേണി
വിശദവിവരങ്ങൾ: വേണു
Album: കൃഷ്ണകുചേല
- Singer: പി ലീല
- Singer: ശാന്ത പി നായർ
- Singer: ജിക്കി കൃഷ്ണവേണി
- Film / album: കൃഷ്ണകുചേല
- Composer: കെ രാഘവൻ
- Lyricist: പി ഭാസ്കരൻ