Malayalam lyrics

ആകാശത്തിനു താഴെ
ഒരോർമ്മ മലഞ്ചെരുവിൽ
പൂവിട്ടൊരിത്തിരി തൈയേ
പൂവിട്ടൊരിത്തിരി തൈയേ
ജീവന്റെ നെരിപ്പിൽ മോഹക്കനൽ പോലെ
പൂവിട്ട പൊന്മണിതൈയേ
നെഞ്ചിലെ സ്നേഹത്തിൻ കണ്ണീരു തൂവി
ഇന്നലെയോളം ഞാൻ കാത്തില്ലേ
കൂരയിൽ കാവൽ മൺവിളക്കായി
നിന്നെ ഞാൻ കാത്തു വെച്ചില്ലേ
കുടയായി നിന്നിട്ടും തീവെയിൽ മുനകൊണ്ട്
കുഞ്ഞിതൾ മേനി പൊടിഞ്ഞെന്നോ
പാടാൻ തുടങ്ങുമ്പോൾ എന്നുയിർതാരാട്ട്
പാതിയിൽ വെച്ച് മുറിഞ്ഞെന്നോ
പാടാൻ തുടങ്ങുമ്പോൾ എന്നുയിർതാരാട്ട്
പാതിയിൽ വെച്ച് മുറിഞ്ഞെന്നോ

Song video

Watch on YouTube

Song details

വർഷം: 2022

സംഗീതം: ബിജിബാൽ മണിയിൽ

ഗാനരചന: ബി കെ ഹരിനാരായണൻ

ഗായകർ: ബിജിബാൽ മണിയിൽ

വരികൾ: ജിജാ സുബ്രമണ്യൻ

യൂട്യൂബ് ഓഡിയോ: അജയ് മേനോൻ

Album: ആകാശത്തിന് താഴെ