Malayalam lyrics

ഹൃദയം കൊടുത്തു പ്രണയം ഞാൻ നേടി
അതിലുള്ള നോവും ഞാനേറ്റു വാങ്ങി
പിന്നെ...ഓ പിന്നെ ഞാൻ പിന്നെ
പ്രേമിക്കുന്നു പ്രേമിക്കുന്നു പ്രേമിക്കുന്നു
പിന്നെ പ്രേമിക്കുന്നു പ്രേമിക്കുന്നു പ്രേമിക്കുന്നു
(ഹൃദയം...)
മണ്ണും വിണ്ണും  തമ്മിൽ മാറും
വർണ്ണം നീളെ ഓ...
മുന്നേ മുന്നേ അവളെ കണ്ടപ്പോൾ തന്നെ
എൻ ഭാഗ്യരേഖയായ് അവൾ മാറിയന്നേ
ആരറിഞ്ഞു അതുമൂകം പടരുന്ന കാര്യം
പ്രണയിച്ചാൽ വേണ്ടിവരും കാഠിന്യം കർമം
പ്രേമിക്കുന്നവനേതും പേടിക്കാനില്ല
പേടിക്കുന്നു എന്നാൽ പ്രേമിക്കാനില്ല
പിന്നെ...ഓ പിന്നെ ഞാൻ പിന്നെ
പിന്നെ പ്രേമിക്കുന്നു പ്രേമിക്കുന്നു പ്രേമിക്കുന്നു ഓ...
ഈടാർന്ന സമ്പാദ്യം വെടിഞ്ഞു ഞാൻ ദൂരെ
കുനുകൂന്തൽ തണലൊന്നിൽ അണയുന്നു ചാരെ
എന്നെന്നും ഈ തണലോ എനിക്കുള്ളതല്ലേ 
ചൊല്ലുന്നു ഞാനേവം ലോകങ്ങൾ
കേൾക്കെ
ചന്ദ്രന്റെ സൂര്യന്റെ പ്രഭ തീർന്നാൽ പോലും 
മാറുന്നതല്ല എൻ നിശ്ചയം തെല്ലും
പിന്നെ ഓ പിന്നെ ഞാൻ പിന്നെ
പ്രേമിക്കുന്നു പ്രേമിക്കുന്നു 
പിന്നെ പ്രേമിക്കുന്നു പ്രേമിക്കുന്നു പ്രേമിക്കുന്നു 
കല്ലുംമുള്ളും പൂക്കും നേരം 
ഉള്ളിൽ നാദം ഓ...
ഓ...
മനസ്സാലേ ഉടലാലേ ഞാൻ നിന്റേതല്ലോ
നിൻ സ്നേഹം എനിക്കുള്ള ആമുഖമാണല്ലോ
നിൻ വിധി ഞാൻ ചൊല്ലുന്നു പ്രിയമുള്ളോർ കേൾക്കാൻ
ഒരുനാൾ ഞാനിതു ചൊല്ലും എൻ ദൈവം കേൾക്കാൻ
അവനല്ലോ എന്തും ശരിയായി ചേർക്കാൻ
തകരുന്ന കരളിൻ കഥനങ്ങൾ കേൾക്കാൻ പിന്നെ ഓ പിന്നെ ഞാൻ പിന്നെ പ്രേമിക്കുന്നു പ്രേമിക്കുന്നു പ്രേമിക്കുന്നു
(ഹൃദയം...)

Song information

Music: രാം ലക്ഷ്മൺ

Lyricist: പൂവച്ചൽ ഖാദർ

Singer: എസ് പി ബാലസുബ്രമണ്യം കെ എസ് ചിത്ര

Film/album: ഇണപ്രാവുകൾ

Explore this song