Malayalam lyrics

സ്നേഹമോ വിരഹമോ
പ്രണയത്തിൻ കലഹമോ
സുഖമൊന്നരുളുന്നു എന്നിൽ നിന്നിൽ
ശ്രുതിയൊന്നുണർത്തുന്നു
അരിയവിരലിനാലെ മധുരം നുള്ളി തന്നു
(സ്നേഹമോ...)
നിറസന്ധ്യയിൽ നീരാടി വന്നൂ
പൂന്തെന്നൽ പുളകങ്ങൾ തന്നൂ
മോഹങ്ങൾ ഹൃദയത്തിൽ പൂത്തൂ
നവനവ മലരുകൾ ഉയിരിനു നല്കീ
തളിർവല്ലി പോലെന്നിൽ പടർന്നീടവേ
(സ്നേഹമോ...)
നീ നൽകിയ ഏതോ കനവിൽ
ആടുന്നു പൂവായെൻ ഹൃദയം
നിൻ ചുണ്ടിൽ മധുവണിയും മൊഴിയിൽ
ഒഴുകും എൻ ഹൃദയം
നിൻ തിരുകൈകളാൽ നിന്നിലെ
നിറയുന്നു അനുരാഗസുധയെൻ കനവിൽ
(സ്നേഹമോ...)

Song video

Watch on YouTube

Song information

Music: ശങ്കർ ഗണേഷ്

Lyricist: പൂവച്ചൽ ഖാദർ

Singer: എൻ വി ഹരിദാസ്ലതിക

Film/album: കരാട്ടെ ഗേൾസ്- ഡബ്ബിംഗ്

Explore this song