Malayalam lyrics
ആ... സൗഗന്ധികപ്പൂക്കള്‍ മണ്ണിലെ ഗന്ധര്‍വ സുന്ദരികള്‍ വള്ളിക്കുടിലില്‍ വസന്തം രചിക്കുന്ന സൗന്ദര്യശില്‍പ്പങ്ങള്‍ സൗഗന്ധികപ്പൂക്കള്‍ മണ്ണിലെ ഗന്ധര്‍വ സുന്ദരികള്‍ ആ... എവിടെപ്പിറന്നാലും മനുഷ്യര്‍ക്കും പൂക്കള്‍ക്കും കുടികൊള്ളുമിടത്താണു സ്ഥാനമാനം ദേവാലയത്തിലതു പരിപാവനം തെരുവീഥിയില്‍ കിടക്കുമ്പോൾ അശ്രീകരം സൗഗന്ധികപ്പൂക്കള്‍ മണ്ണിലെ ഗന്ധര്‍വ സുന്ദരികള്‍ ആ... ശലഭത്തെ വിരുന്നൂട്ടാന്‍ നിത്യവും വിടര്‍ന്നിടും കൊഴിഞ്ഞാലിടം കയ്യാല്‍ വലിച്ചെറിയും വേദിയിലാഘോഷ പ്രതിബിംബം ദേവദാസിക്കു വശ്യമാം രതിപ്രതീകം സൗഗന്ധികപ്പൂക്കള്‍ മണ്ണിലെ ഗന്ധര്‍വ സുന്ദരികള്‍ വള്ളിക്കുടിലില്‍ വസന്തം രചിക്കുന്ന സൗന്ദര്യശില്‍പ്പങ്ങള്‍ സൗഗന്ധികപ്പൂക്കള്‍ മണ്ണിലെ ഗന്ധര്‍വ സുന്ദരികള്‍ സൗന്ദര്യശില്‍പ്പങ്ങള്‍ ഗന്ധര്‍വ സുന്ദരികള്‍
Song video
Song information
Music: ശ്യാം
Lyricist: മങ്കൊമ്പ് ഗോപാലകൃഷ്ണൻ
Singer: കെ ജെ യേശുദാസ്കോറസ്
Film/album: ശാരി അല്ല ശാരദ (ജ്വാലാമുഖി)
Explore this song
- Singer: കെ ജെ യേശുദാസ്കോറസ്
- Film / album: ശാരി അല്ല ശാരദ (ജ്വാലാമുഖി)
- Composer: ശ്യാം
- Lyricist: മങ്കൊമ്പ് ഗോപാലകൃഷ്ണൻ