Malayalam lyrics

പൂവേ അരിമുല്ലപ്പൂവേ
പൂവേ അരിമുല്ലപ്പൂവേ
മഞ്ഞിൽ കുളിച്ച് നാണം കുണുങ്ങി
നിൻ മിഴിക്കോണുകളിൽ
ഒന്നല്ലോരായിരം മോഹങ്ങൾ
പൂവേ  പൂവേ അരിമുല്ലപ്പൂവേ
പൂവേ അരിമുല്ലപ്പൂവേ
എങ്ങുമേ ഇന്നോണപ്പൂവുകൾ
ചിങ്ങനിലാവും പൊന്നൊർമ്മയും
മാലതിപ്പൂവും ചേലിലായ്
കൈതയും പൂത്തു ചെന്താമരേ (2)
നക്ഷത്രക്കണ്ണുമായ് പിച്ചകം
കൊച്ചിളം കാറ്റിലാടി ചെമ്പകം
നിര നിരയായി പൂക്കളമെങ്ങുമേ
പുളകിതമായ് വാണതും പൂവേ പൂവേ (പൂവെ...)
നെന്മേനി വാകകൾ പൂത്തല്ലോ
പൊന്മാനിണയുമായ് പോയല്ലോ
പൂമരക്കൊമ്പിൽ ദാഹമായ്
പൂങ്കുയിൽ കൂഹൂ കൂകുന്നു (2)
മുത്തണി മാലകൾ ചാർത്തീടാം
ചിത്തിര തോണിയേറി പോയിടാം
തിരുമധുരം തന്നിടാം എന്നുമേ
ഒരു കരളായി ചേർന്നിടാം പൂവേ പൂവേ (പൂവെ...)

Song video

Watch on YouTube

Song information

Music: ശ്യാം

Lyricist: ചുനക്കര രാമൻകുട്ടി

Singer: ഉണ്ണി മേനോൻകെ എസ് ചിത്ര

Film/album: എന്നു നാഥന്റെ നിമ്മി

Explore this song