Malayalam lyrics

ശിവനെ കാണുകയോ 
ആ യമനെ വെല്ലുകയോ
വിധിയെ മായ്ക്കുകയോ
മാതൃദുഖം മാറ്റുകയോ 
( ശിവനെ .. )
മാതൃഹൃദയത്തിൽ കൊടുങ്കാറ്റു വീശുന്നു
കാലം കദനവുമായി വേദന വളർത്തുന്നു
ഉള്ളിൽ വേദന വളർത്തുന്നു
രാവിൻ വിരിപോലെ മഴമേഘമോടുന്നു
മുറുകുന്ന മനമുള്ള മാനം കണ്ണീരു പൊഴിക്കുന്നു 
കണ്ണീരു പൊഴിക്കുന്നു 
നമശിവായ ശിവായ നമഹോ
ഓം നമശിവായ നമഹോ
നിൻ ജപ മൊഴിയലകൾ ആ ശിവനിൽ ചേരുന്നു (2)
നിൻപ്രിയ ജനനിയിതാ നിന്നെ വിളിക്കുന്നു..
തനയാ.. കണ്ണേ... മാർക്കണ്ഡേയാ..  
തനയാ.. കണ്ണേ... മാർക്കണ്ഡേയാ..
ശിവനെ കാണാതെ ഈ മണ്ണിൽ വാഴണമോ
അതിനായ് തുടരും ഈ തപസ്സിന്റെ ഫലമെന്തോ

Song video

Watch on YouTube

Song information

Music: എം രംഗറാവു

Lyricist: പൂവച്ചൽ ഖാദർ

Singer: ലതികഅമ്പിളിക്കുട്ടൻ

Film/album: ഭക്തമാർക്കണ്ഡേയൻ

Explore this song