Malayalam lyrics

ശ്രീമഹാദേവോനമഃ മംഗല്യശ്രീയെഴും ദേവോനമഃ
ശ്രീമഹാദേവോനമഃ മംഗല്യശ്രീയെഴും ദേവോനമഃ
കലയും കാലവും ഏകിടും താളം കവിയും ശൃംഗേ താണ്ഡവമേളം
ശ്രീമഹാദേവോനമഃ മംഗല്യശ്രീയെഴും ദേവോനമഃ
കലയും കാലവും ഏകിടും താളം കവിയും ശൃംഗേ താണ്ഡവമേളം
ശ്രീമഹാദേവോനമഃ മംഗല്യശ്രീയെഴും ദേവോനമഃ
ഗിരിമകൾപൂണുന്നദേവനിൻ രൂപം മിഴിയിലനാരദം കാണേണം
ഗിരിമകൾപൂണുന്നദേവനിൻ രൂപം മിഴിയിലനാരദം കാണേണം
ശ്രീശൈലവാസന്റെ കാരുണ്യം...
ശ്രീശൈലവാസന്റെ കാരുണ്യമീഭക്തദാസന്റെ നേരേ നീളേണം
ജീവിതം സാഫല്യം നേടേണം
ശ്രീമഹാദേവോനമഃ മംഗല്യശ്രീയെഴും ദേവോനമഃ
കലയും കാലവും ഏകിടും താളം കവിയും ശൃംഗേ താണ്ഡവമേളം
ശ്രീമഹാദേവോനമഃ മംഗല്യശ്രീയെഴും ദേവോനമഃ
ദുരിതനിവാരണ നാഗവിഭൂഷണ അരികിലെന്നാളും വാഴേണം
ദുരിതനിവാരണ നാഗവിഭൂഷണ അരികിലെന്നാളും വാഴേണം
താണ്ഡവമാടുന്ന സന്ധ്യകളിൽ....
താണ്ഡവമാടുന്ന സന്ധ്യകളിൽ രാഗതാളമായ് ഞാനും മാറേണം
താവക സന്നിധി ചേരേണം
ശ്രീമഹാദേവോനമഃ മംഗല്യശ്രീയെഴും ദേവോനമഃ
കലയും കാലവും ഏകിടും താളം കവിയും ശൃംഗേ താണ്ഡവമേളം
ശ്രീമഹാദേവോനമഃ മംഗല്യശ്രീയെഴും ദേവോനമഃ
മംഗല്യശ്രീയെഴും ദേവോനമഃ..

Song video

Watch on YouTube

Song information

Music: ടി എസ് രാധാകൃഷ്ണൻ

Lyricist: ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി

Singer: കെ ജെ യേശുദാസ്

Raaga: മായാമാളവഗൗള

Film/album: തുളസീ തീർത്ഥം

Explore this song