Malayalam lyrics

വസന്തരജനീ പുഷ്പ്പം
ഞാനൊരു വസന്തരജനീ പുഷ്പ്പം (2)
മരന്ദമാധുരി തൂകി
നവസുഗന്ധ ലഹരിയിലാടി
വസന്തരജനീ പുഷ്പ്പം
ഞാനൊരു വസന്തരജനീ പുഷ്പ്പം

ആട്ടം കാണാനാഗതരായവരാരെല്ലാം
ആരെല്ലാം ..ആരെല്ലാം ..
കൂട്ടം കൂടി വന്നവരാരെന്ന് ഞാൻ ചൊല്ലാം
ഞാൻ ചൊല്ലാം ..ഞാൻ ചൊല്ലാം ..
കനകകരലതവീഥിയിൽ നിന്നും
കണ്ണെറിയും താരങ്ങൾ
മധുരമധു കുടിക്കൂ താരുണ്യ വനികയിൽ
പാറിടുന്നു ശലഭങ്ങൾ ..
വസന്തരജനീ പുഷ്പ്പം
ഞാനൊരു വസന്തരജനീ പുഷ്പ്പം

ആടിപ്പാടാനടുത്തു വന്നവരാരെല്ലാം ..
ആരെല്ലാം ..ആരെല്ലാം ..
അമൃതം മോന്താനധരം നീട്ടിയവരാരെല്ലാം
ആരെല്ലാം ..ആരെല്ലാം ..
തരുണസ്വപ്ന സുഖലഹരികൾ വീശും
അമ്പിളീതൻ കിരണങ്ങൾ
തരള പ്രണയ മധുഗീതികൾ പാടി
പാറിടുന്ന രാക്കിളികൾ ..
വസന്തരജനീ പുഷ്പ്പം
ഞാനൊരു വസന്തരജനീ പുഷ്പ്പം
മരന്ദമാധുരി തൂകി
നവസുഗന്ധ ലഹരിയിലാടി
വസന്തരജനീ പുഷ്പ്പം
ഞാനൊരു വസന്തരജനീ പുഷ്പ്പം

Song video

Watch on YouTube

Song information

Music: ദർശൻ രാമൻ

Lyricist: പി ഭാസ്ക്കരൻ

Singer: വാണി ജയറാം

Film/album: ലൂസ്‌ ലൂസ് അരപ്പിരി ലൂസ്

Explore this song