Malayalam lyrics

വെറുമൊരു മുളംതണ്ടിൽ നീയൊതുക്കുന്നു
വേദാന്ത സാരത്തിൻ ശ്രുതി സമുദ്രം
വെറുമൊരു പീലിക്കണ്ണിൽ നീ വിടർത്തുന്നു
വേദന കലരുമെൻ വർണ്ണ പ്രപഞ്ചം
കൃഷ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ
(വെറുമൊരു...)
പാൽക്കടലാമെന്റെ മനസ്സിൽ നീ സൂര്യ
പത്മപരാഗമായ് വിടരുമ്പോൾ
ഒരു മണിയവിലിനായ് ഊരു ചുറ്റുന്നൊരെൻ
നരജന്മ ദുരിതം നീ കണ്ടൂ
എന്റെ സങ്കടം മുഴുവനും നീയുണ്ടു
(വെറുമൊരു...)

സാർഥകമാമെന്റെ ഉയിരിൽ നീ പുണ്യ
സപ്തസ്വരങ്ങളായ് കുതിരുമ്പോൾ
വലമ്പിരി ശംഖിനാൽ പ്രാണന്റെ ചുണ്ടിൽ നീ
പ്രണവത്തിൽ സാരാംശമരുളീ
എന്റെ പ്രാർത്ഥനാ നറുവെണ്ണയുരുകി
(വെറുമൊരു...)

Song information

Music: നടേഷ് ശങ്കർ

Lyricist: ഗിരീഷ് പുത്തഞ്ചേരി

Singer: എം ജി ശ്രീകുമാർ

Film/album: ലളിതഗാനങ്ങൾ

Explore this song