Malayalam lyrics
വാനമ്പാടീ ഏതോ തീരങ്ങൾ തേടുന്ന വാനമ്പാടീ പോരൂ കാടെല്ലാം പൂത്തു മധുകര മൃദുരവ ലഹരിയിലലിയുക മദകര സുരഭില മധുവിതിലൊഴുകുക നീ വാസന്ത കേളീനൗകയായ് (വാനമ്പാടീ) ആലോലം പാടിവരൂ കുളുർ മാലേയം ചാർത്തി വരൂ ചിറകുകളാൽ തിരിയുഴിയൂ സ്വരജതികൾ പാടി ഈ മണ്ണിൻ ലാവണ്യസ്വപ്നം ചൂടി നീയാടൂ ജീവന്റെ ലീലാലാസ്യം - പാടൂ പാടൂ (വാനമ്പാടീ) തേന്മാവിൻ കിങ്ങിണികൾ നറു തേനൂറും പൊൻമണികൾ നുകരുക നീ, പകരമിനി സ്വരമധുരം നൽകൂ മോഹങ്ങൾ പൊന്മാനായോടും തീരം സ്നേഹത്തിൻ മൺവീണ പാടും തീരം കാണാം - താഴെ (വാനമ്പാടീ)
Song video
Song details
Music: രവീന്ദ്രൻ
Raaga: മോഹനം
Film/album: ദേശാടനക്കിളി കരയാറില്ല
- Singer: കെ ജെ യേശുദാസ്
- Film / album: ദേശാടനക്കിളി കരയാറില്ല
- Composer: രവീന്ദ്രൻ
- Lyricist: ഒ എൻ വി കുറുപ്പ്