Malayalam lyrics

വാടിയ നീലക്കാടുകൾ വീണ്ടും 
വനപുഷ്പമാലകൾ ചൂടീ
വാടിയ നീലക്കാടുകൾ വീണ്ടും 
വനപുഷ്പമാലകൾ ചൂടീ
കരിഞ്ഞുപോയൊരു പൂമരം വീണ്ടും 
കനകാഭരണം ചാർത്തീ 
വസന്തവർണ്ണാഭരണം ചാർത്തീ
വാടിയ നീലക്കാടുകൾ വീണ്ടും 
വനപുഷ്പമാലകൾ ചൂടീ
വീണു തകർന്ന പ്രതീക്ഷയിൽ കാലം 
വീണക്കമ്പി മുറുക്കീ വീണ്ടും
വീണക്കമ്പി മുറുക്കീ
ഏകാകിനി നീയെന്നിൽ മീട്ടീ 
ഏകാകിനി നീയെന്നിൽ മീട്ടീ 
ഏതോ മധുരസംഗീതം
ഏതോ മധുരസംഗീതം
വാടിയ നീലക്കാടുകൾ വീണ്ടും 
വനപുഷ്പമാലകൾ ചൂടീ
ചിറകുകൊഴിഞ്ഞു മരിച്ച കിനാവിൻ 
ചിതയിൽ നിന്നും വീണ്ടും
പുകയും ചുടലച്ചാമ്പലിൽ നിന്നും
വർണ്ണച്ചിറകും വീശിയുയർന്നൂ
വർണ്ണച്ചിറകും വീശിയുയർന്നൂ
സുന്ദരമാം ശുഭശലഭം
നന്ദന മലർവന ശലഭം
വാടിയ നീലക്കാടുകൾ വീണ്ടും 
വനപുഷ്പമാലകൾ ചൂടീ

Song details

Music: എം ബി ശ്രീനിവാസൻ

Film/album: നിമിഷങ്ങൾ