Malayalam lyrics
വാചാലമാകും മൗനം പ്രിയ വാക്യങ്ങള് കോര്ക്കും നയനം ഇരു കരളുകളില് ഇതളിതളായ് മോഹങ്ങള് വിരിയവേ (വാചാലമാകും...) വ്രീളാലോലം നീളും യാമം ഏകുന്നൂ രോമാഞ്ചം അല്ലില് കനവിന് സ്വര്ണ്ണ ക്കരകള് നെയ്യും നിമിഷമോ സുഖതരളിതം സുമസുരഭിലം ഹൃദയവും ഹൃദയവും തമ്മില്ച്ചേരുമ്പോള് (വാചാലമാകും...) പൊന്നിന് പൂവാല് മണ്ണില് മാനം നീര്ത്തുന്നൂ നീരാളം ഓരോ നിനവിന് വര്ണ്ണ ത്തിരയില് മുങ്ങും നിമിഷമോ മണിമണിമയം മധുമധുരിതം അധരവും അധരവും ഒന്നായ് മാറുമ്പോള് (വാചാലമാകും...)
Song video
Song details
Music: എം കെ അർജ്ജുനൻ
Film/album: അമ്പട ഞാനേ
- Singer: കെ ജെ യേശുദാസ്
- Film / album: അമ്പട ഞാനേ
- Composer: എം കെ അർജ്ജുനൻ
- Lyricist: പൂവച്ചൽ ഖാദർ