Malayalam lyrics

ആ...
വികാരസരസ്സിൻ നീർക്കിളി ഞാൻ
ശിരോസ്സിൽ പൂത്ത പനിമലർ ഞാൻ
കാമുകമാനസ കല്പന ഞാൻ
മദനനായുള്ളൊരു മന്ദിരം ഞാൻ
പുളകം പൂത്തുലയും രാവിലെന്റെ പാദങ്ങൾ
അണിയൂ നൂപുരങ്ങൾ പകരും ചിഞ്ചിലങ്ങൾ
അവയെൻ ഇടനെഞ്ചിൻ നാദവുമായ് കലരുമ്പോൾ
അണയൂ അണയൂ അണയൂ നീയരികിൽ
പ്രിയനേ എൻ പ്രിയനേ
പുളകം പൂത്തുലയും രാവിലെന്റെ പാദങ്ങൾ
അണിയൂ നൂപുരങ്ങൾ പകരും ചിഞ്ചിലങ്ങൾ
ഇടയും നയനങ്ങൾ പലതും മൊഴിയുമ്പോൾ
കരളിൻ ചഷകങ്ങൾ താനേ നിറയുമ്പോൾ
നുരയും മധുരങ്ങൾ നുകരൂ നീ നുകരൂ
പുളകം പൂത്തുലയും രാവിലെന്റെ പാദങ്ങൾ
അണിയൂ നൂപുരങ്ങൾ പകരും ചിഞ്ചിലങ്ങൾ
രാത്രികൾക്ക് റാണി ഞാൻ
കാമുകർതൻ ലഹരി ഞാൻ
നിർവൃതിയിൽ ഉയരുമൊരു ദീപനാളം ഞാൻ
രാത്രികൾക്ക് റാണി ഞാൻ
കാമുകർതൻ ലഹരി ഞാൻ
തരളിതമെൻ അകതളിരിൽ
അമൃതിൻ കണികകൾ
മുറുകിടുമെൻ സിരകളിലോ രതിതൻ ഗീതികൾ
അവയരുളും മധുരിമയിൽ അലിയാനായ് വരൂ
കുളിരലയായ് പുൽകി തമ്മിൽ ഒന്നാകാൻ വരൂ
(രാത്രികൾക്ക്...)

Song video

Watch on YouTube

Song information

Music: എ ടി ഉമ്മർ

Lyricist: പൂവച്ചൽ ഖാദർ

Singer: വാണി ജയറാം

Film/album: ആലസ്യം

Explore this song