Malayalam lyrics

രജതസുന്ദര യാമിനി
ഹൃദയസംഗമ വാഹിനി
മധുരപരിമള മേദിനി
മദനപരവശ കാമിനി
പ്രണയവസന്തം മനസ്സില്‍ മരന്ദം
ഊറും ശൃംഗാരം
രജതസുന്ദര യാമിനി
മധുരപരിമള മേദിനി
എന്റെ മോഹങ്ങള്‍ നാഗഫണംപോല്‍
ആടുമീ ജീവനാഡിയിലിനിമേല്‍
ഇഴയു നീ എന്നില്‍ നാഗമായ്
കൊത്തുമീ മണിനാഗമായ്
ഇലകളാടകള്‍ ഞൊറിയുമീ വന-
സുഷമകളണിയാമോ
മധുരമൂറിടും അധരപാളിതന്‍
കുളിരല പകരാമോ
ആറണം മാരദാഹങ്ങള്‍
തീരണം മദനതൃഷ്ണകള്‍
രജതസുന്ദര യാമിനി
ഓ മധുരപരിമള മേദിനി
പ്രേമഗംഗതന്‍ തിരകളിലൊഴുകാം
കാവ്യസുന്ദര ലഹരികളണിയാം
പുണരൂ നീ എന്നെ തീരമായ്
അലിയു നീ എന്നിൽ ഈണമായ്
കരളില്‍ മേചക മേഘരാജികള്‍
പനിമഴ പൊഴിയാറായ്
മനസ്സില്‍ മന്മഥന്‍ അണിയുമുന്മദ
മലരുകള്‍ ചൂടാമോ
പൂവിലോ പ്രേമചുംബനം
തേനിലോ രുചിരബന്ധനം
മധുരപരിമള മേദിനി
ഹൃദയസംഗമ വാഹിനി
മദനപരവശ കാമിനി
പ്രണയവസന്തം മനസ്സില്‍ മരന്ദം
ഊറും ശൃംഗാരം

Song information

Music: ചക്രവർത്തി

Lyricist: മങ്കൊമ്പ് ഗോപാലകൃഷ്ണൻ

Singer: ഉണ്ണി മേനോൻലതിക

Film/album: അഗ്നിയാണു ഞാൻ അഗ്നി - ഡബ്ബിംഗ്

Explore this song