Malayalam lyrics

ആ....
രാവൊരുങ്ങി പൗർണ്ണമിയിൽ
കായലിലെ നീലിമയിൽ
അരയന്നം പോലെ വരൂ
പൂന്തോണിയിൽ
(രാവൊരുങ്ങി...)
പ്രേമസുധയേകും മോഹം മാറും ഈ രാവിൽ
ഒരു വെള്ളിമേഘം കായൽ മാറിൽ ചേരുന്നേരം
കണ്ണിൽ ഈ പെണ്ണിൻ രൂപം നോക്കി
നിന്നൂ നീയെന്റെ കൂടെ വന്നിടൂ
രാപ്പാടി ഞാൻ
(രാവൊരുങ്ങി...)
നാളിൻ ചിറകേറി ജീവൻ തന്നെ പോയാലും
വരും വീണ്ടും മണ്ണിൽ ഞാനെൻ ദേവാ നിന്നെത്തേടി
ഓരോ ജന്മം നേടുമ്പോഴും എന്നും നിന്നെ കാത്തിരുന്നീടും രാഗാർദ്രയായ്
(രാവൊരുങ്ങി...)

Song video

Watch on YouTube

Song details

Music: രവീന്ദ്രൻ

Film/album: പൗർണ്ണമി രാത്രിയിൽ