Malayalam lyrics

രാരീരം രാരീരോ
രാരീരം രാരീരോ
ആരുയിർക്കണ്മണി രാരോ
ആരുയിർക്കണ്മണി രാരോ
കാവിലെത്തെന്നലേ മെല്ലെ വരൂ
കാലൊച്ച കേൾക്കാതെ പോരൂ
കൈവിരല്‍പ്പൂവിലെ തേൻ നുണഞ്ഞു
എൻ മണിപ്പൈതൽ മയങ്ങീ
ഈ മടിത്തട്ടിൽ മയങ്ങീ (രാരീരം...)
ആരുടെ നെഞ്ചിലെ ശാരിക പാടിയ
താരാട്ടിൽ കൺ ചിമ്മി നീ മയങ്ങി (2)
ആരുടെ വാത്സല്യപ്പാലരുവിത്തിര
മാലയിൽ പൊന്നൂയലാടി നീ
ആലോലം പൊന്നൂയലാടി ആടി  (രാരീരം..)
ആരുടെ താമര പൂമഞ്ചലേറി നീ
ആരോരും കാണാതെ പോയ് മറഞ്ഞു (2)
മാരിവിൽ ഗോപുര വാതിൽ കടന്നേതു
മാണിക്യം തേടി നീ പോയി ഈ
മാണിക്യം കൈ വിട്ടു പോയി പോയി (രാരീരം...)

Song video

Watch on YouTube

Song details

Music: കൊടകര മാധവൻ

Film/album: രാരീരം