Malayalam lyrics
രാത്രി മുഴുവന് മഴയായിരുന്നു മനസ്സു നിറയെ കുളിരായിരുന്നു മൌനമേ, മൌനമേ നിന് മടിയില് ഞങ്ങള് മഞ്ഞുതുള്ളികളായിരുന്നു (ആ രാത്രി മുഴുവന് .... ) പുഴയിലേതോ കേവുവള്ളം പുലരി തേടുകയായിരുന്നു ആ.. ആ.. തൂവല് നനയാതൊന്നുറങ്ങാന് (2) കിളികള് അലയുകയായിരുന്നു കൂടു തിരയുകയായിരുന്നു (ആ രാത്രി മുഴുവന്... ) മലയിലെങ്ങോ മയിലിനങ്ങള് മദന ലീലയിലായിരുന്നു ആ.. ആ... നഖശിഖാന്തം ഞങ്ങള് രണ്ടും (2) നിധികള് പരതുകയായിരുന്നു ലഹരി നുണയുകയായിരുന്നു. (ആ രാത്രി മുഴുവന് ...)
Song video
Song details
Music: ജെറി അമൽദേവ്
Film/album: എന്നും മാറോടണയ്ക്കാൻ
- Singer: കെ ജെ യേശുദാസ്
- Film / album: എന്നും മാറോടണയ്ക്കാൻ
- Composer: ജെറി അമൽദേവ്
- Lyricist: ബിച്ചു തിരുമല