Malayalam lyrics
ആ.. ആ.... ആ... ആ... മഹിമകളറിയാൻ വാഴ്ത്തിടുവാൻ നിൻമായകളറിയാൻ പാടീടുവാൻ ക്ഷിതിയോ യെവനോ യോവിൽ യെവനോ (2) നിൻ മൊഴിതൻ പൊരുൾ അറിയുന്നതെവനോ എന്തിനോ ഈ മായ ദേവാ... ശ്രീഹരീ മാനവനാകിലും വാനവനാകിലും തിരുസന്നിധിയിലേ മംഗളം തേടുന്നു (2) സുരനോ അസുരനോ ധർമ്മം മറക്കുകിൽ ശിക്ഷിക്കുമനഘാ എന്തിനോ ഈ മായ.. ദേവാ.. ശ്രീഹരീ... കനവുകൾ കാണിച്ചു മയക്കുവുമേകി ഇളകിയ മനസ്സിൽ ഗർവ്വമുണർത്തി (2) ദുഷ്ടനു ദൂരമായ് ഇഷ്ടരെ കാത്തിടാം അവതാരം കൊള്ളുന്ന അതുല്യനാമേഹാ എന്തിനോ ഈ മായ.. ദേവാ.. ശ്രീഹരീ... ജഗത്തിനു ശ്രുതിയേകി ജീവനുമേകി ഏതോ നാടകം ആടിക്കുമാജ്ഞാ (2) ചിരിതൻ ഒളിയെ ചുണ്ടിൽ നിന്നകറ്റി (2) ഇരുളിന്റെ ഓളങ്ങൾ ... ഇരുളിന്റെ ഓളങ്ങൾ ... ഇരുളിന്റെ ഓളങ്ങൾ ... തീർക്കുമനാജ്ഞാ.. ( മഹിമകളറിയാൻ.. )
Song video
Song information
Music: എം രംഗറാവു
Lyricist: പൂവച്ചൽ ഖാദർ
Singer: ബാലമുരളീകൃഷ്ണ
Film/album: ഭക്തമാർക്കണ്ഡേയൻ
Explore this song
- Singer: ബാലമുരളീകൃഷ്ണ
- Film / album: ഭക്തമാർക്കണ്ഡേയൻ
- Composer: എം രംഗറാവു
- Lyricist: പൂവച്ചൽ ഖാദർ