Malayalam lyrics
മലർമണം പെയ്യും രാവല്ലോ ഹേയ് മധുകണം ചിന്തും രാവല്ലോ ഹാ മലർമണം പെയ്യും രാവല്ലോ ഹേയ് മധുകണം ചിന്തും രാവല്ലോ എൻ പ്രിയനേ ഹേയ് ആ നീ അണയൂ എൻ പ്രിയനേ നീ അണയൂ എൻ നിറയും ചഷകം നിന്റെ ചുണ്ടിനോട് ചേർക്കൂ മലർമണം പെയ്യും രാവല്ലോ ഹേയ് മധുകണം ചിന്തും രാവല്ലോ ഹാ മലർമണം പെയ്യും രാവല്ലോ ഹേയ് മധുകണം ചിന്തും രാവല്ലോ ഒരു ചുംബനം ഒരു ചുടുചുംബനം കരലാളനം ഇരു കരലാളനം ഏൽക്കുവാൻ ഞാൻ കൊതിക്കവേ വാ ആ... ഒരു ചുംബനം ഒരു ചുടുചുംബനം കരലാളനം ഇരു കരലാളനം ഏൽക്കുവാൻ ഞാൻ കൊതിക്കവേ വാ ഹേമാന്തരാവിന്റെ ചിറകേറി വാ ശൃംഗാരരസജന്യ പദം മൂളി വാ ഈ നിലാവും ഇരുളും തമ്മിൽ മാരഗീതം മീട്ടാം മലർമണം പെയ്യും രാവല്ലോ ഹേയ് മധുകണം ചിന്തും രാവല്ലോ ഹാ മലർമണം പെയ്യും രാവല്ലോ ഹേയ് മധുകണം ചിന്തും രാവല്ലോ അകതാരിലോ മൃദുമർമ്മരം സുഖമർമ്മരം അതിൽ എൻ ചിന്തകൾ തരളമായ് മാറുമ്പോൾ പുളകമേ വാ ആ.. അകതാരിലോ മൃദുമർമ്മരം സുഖമർമ്മരം അതിൽ എൻ ചിന്തകൾ തരളമായ് മാറുമ്പോൾ പുളകമേ വാ ആ.. അകതാരിലോ മൃദുമർമ്മരം സുഖമർമ്മരം അതിൽ എൻ ചിന്തകൾ തരളമായ് മാറുമ്പോൾ പുളകമേ വാ എന്നുള്ളിൽ മുറുകുന്ന ഇഴ മീട്ടി വാ എൻ മെയ്യിൽ നഖമുദ്ര നീ ചാർത്തി വാ ഈ നിലാവും ഇരുളും തമ്മിൽ മാരഗീതം മീട്ടാം മലർമണം പെയ്യും രാവല്ലോ മധുകണം ചിന്തും രാവല്ലോ എൻ പ്രിയനേ നീ അണയൂ എൻ പ്രിയനേ നീ അണയൂ എൻ നിറയും ചഷകം നിന്റെ ചുണ്ടിനോട് ചേർക്കൂ
Song video
Song information
Music: നവാസ്
Lyricist: പൂവച്ചൽ ഖാദർ
Singer: ലതിക
Film/album: വീണ്ടും ഒരു ആദ്യരാത്രി
Explore this song
- Singer: ലതിക
- Film / album: വീണ്ടും ഒരു ആദ്യരാത്രി
- Composer: നവാസ്
- Lyricist: പൂവച്ചൽ ഖാദർ