Malayalam lyrics

മലർമാരി മധുമാരി
കണ്ണിൽ പൊഴിയും നവമാരി
ഈ കുളിർമഴയിൽ കുളിച്ചു നിൽക്കും
മനസ്സിൽ ഉതിരും നിറമാരി
  മലർമാരി മധുമാരി
കണ്ണിൽ പൊഴിയും നവമാരി
ഇലകൾ കുട പിടിക്കും ഈ നികുഞ്ജ നിലയത്തിൽ
ഒഴുകൂ നീയൊഴുകൂ
അഴകേ ഏഴഴകേ
തെളിയുന്നെൻ രൂപം നിൻ കണ്ണിൽ
ഉയരുന്നെൻ നാദം നിൻ നെഞ്ചിൽ
 മലർമാരി മധുമാരി
കണ്ണിൽ പൊഴിയും നവമാരി
കിളികൾ ചിറകടിക്കും ഈ സുഗന്ധസദനത്തിൽ
അണയൂ നീ അണയൂ പ്രിയനേ എൻ പ്രിയനേ
പൊതിയൂ നിൻ വർണ്ണം എൻ മെയ്യിൽ
പകരൂ നിൻ രാഗം എന്നുള്ളിൽ
 മലർമാരി മധുമാരി
കണ്ണിൽ പൊഴിയും നവമാരി
ഈ കുളിർമഴയിൽ കുളിച്ചു നിൽക്കും
മനസ്സിൽ ഉതിരും നിറമാരി
  മലർമാരി മധുമാരി
കണ്ണിൽ പൊഴിയും നവമാരി

Song details

Music: എം എസ് വിശ്വനാഥൻ

Film/album: ഭഗവാൻ