Malayalam lyrics

ഹായ് കാമബാണമേറ്റു ഞാൻ...ഹാ...
കാമിനിയായ് വന്നു ഞാൻ...ഹാ...
ദാഹം പൂണ്ടു നില്പു ഞാൻ...നിന്റെ ചാരെ
മോഹം തീർക്കാൻ പോരു നീ എന്റെകൂടെ..
അഹഹഹ എന്റെകൂടെ... അമമമ എന്റെകൂടെ...
ഹൊ ഹൊ കാമബാണമേറ്റു ഞാൻ....
കാമിനിയായ് വന്നു ഞാൻ...
എട്ടും പൊട്ടും അറിയാതിരുന്നു ഇത്ര നാളുമെന്നാൽ
അകവും പുറവും ഒരുപോലെരിവു് തൊട്ടു നോക്കുകെന്നെ...(2)
മനസ്സിൽ മാരഗീതങ്ങൾ...നിറഞ്ഞു നിൽക്കും നിമിഷങ്ങൾ
മനസ്സിൽ മാരഗീതങ്ങൾ...നിറഞ്ഞു നിൽക്കും നിമിഷങ്ങൾ...
ഉയിരിൽ ഉയിരു ചേരും വേള..ഉന്മാദത്താൽ തളർന്നു ഞാൻ
ആശപൂണ്ടു നില്പു ഞാൻ...നിന്റെ ചാരെ
നിൻ ദിനങ്ങൾ എന്നുമെന്നും എന്റെയാകെ
അഹഹഹ എന്റെയാകെ...അമമമ എന്റെയാകെ...
ഹൊ ഹോ കാമബാണമേറ്റു ഞാൻ....
കാമിനിയായ് വന്നു ഞാൻ...
അകലെ അരികെ എവിടെ പോകിലും വിട്ടിടില്ല നിന്നെ
പറയാനുള്ളതു കരളിൽ പെയ്തു് മെയ്യിൽ ചേർക്കുകെന്നെ...(2)
മുത്തമുണരും നിൻ ചുണ്ടാൽ ഹൃത്തു ചിതറി പോകുന്നു...(2)
മനസ്സും വപുസ്സും ശാന്തമാക്കി മനസിജനാം നീ വാരി പുണരൂ..
എന്റെ മേനി എന്നും നീ സ്വന്തമാക്കൂ...
മേനിയാകെ എന്നും എന്നും മുദ്ര ചാർത്തൂ...
അഹഹഹ മുദ്ര ചാർത്തൂ...അമമമ മുദ്ര ചാർത്തൂ...
(ഹൊ ഹോ കാമബാണമേറ്റു ഞാൻ....)

Song video

Watch on YouTube

Song information

വർഷം: 1983

സംഗീതം: പി എസ്‌ ദിവാകർ

ഗാനരചന: പൂവച്ചൽ ഖാദർ

ഗായകർ: അമ്പിളി രാജശേഖരൻ

അഭിനേതാക്കൾ: ജയമാലിനി, നാഗേഷ്‌

വരികൾ: കല്യാണി

Album: കാത്തിരുന്ന ദിവസം

Explore this song