Malayalam lyrics
ഇളം മഞ്ഞിലൊഴുകിവരും താരുണ്യമേ മകരന്ദം തുളുമ്പുന്ന പൂവനമേ... ഇളം മഞ്ഞിലൊഴുകിവരും താരുണ്യമേ മകരന്ദം തുളുമ്പുന്ന പൂവനമേ ഇളം മഞ്ഞിലൊഴുകിവരും താരുണ്യമേ... ശരത്കാല നിലാവിലെ കുളിരല പോലെ.. ശരത്കാല നിലാവിലെ കുളിരല പോലെ..... എന്റെ കല്പനയിൽ വിരുന്നുവരും ദേവതപോലെ... ആടി വാ....അരികിൽ വാ.. ആടി വാ..അരികിൽ വാ.... ആനന്ദമാധുരി നുകരാൻ വാ... ഇളം മഞ്ഞിലൊഴുകിവരും താരുണ്യമേ... വെണ്ണിലാപ്പട്ടുടുത്തു് സിന്ദൂരപ്പൊട്ടുതൊട്ടു് വെണ്ണിലാപ്പട്ടുടുത്തു് സിന്ദൂരപ്പൊട്ടുതൊട്ടു്.... അരയന്നത്തോണിയിൽ വന്നൂ ഞാൻ... കരയെ പുണരുന്ന തിരയൊളി പോലെ...എന്റെ നാഥന്റെ കൈകളിൽ അമർന്നൂ ഞാൻ... എന്റെ നാഥന്റെ കൈകളിൽ അമർന്നൂ ഞാൻ..... ഇളം മഞ്ഞിലൊഴുകിവരും താരുണ്യമേ... വാസരശയ്യയിലെ രതിയാണു നീ.. വാസരശയ്യയിലെ രതിയാണു നീ.... വാർതിങ്കൾ കലയ്ക്കൊത്തോരഴകാണു നീ ആടി വാ....അരികിൽ വാ.. ആടി വാ..അരികിൽ വാ.... ആനന്ദമാധുരി നുകരാൻ വാ... ഇളം മഞ്ഞിലൊഴുകിവരും താരുണ്യമേ... അല്ലിമലർക്കാവിനുള്ളിൽ യൗവ്വനവിരുന്നൊരുക്കി അല്ലിമലർക്കാവിനുള്ളിൽ യൗവ്വനവിരുന്നൊരുക്കി... മന്മഥൻ വരുന്നതും കാത്തിരുന്നൂ... മലർശരദേവന്റെ അരികിൽ ശയിക്കുമ്പോൾ മലരമ്പെയ്തെന്നെ തളർത്തരുതേ.. മലരമ്പെയ്തെന്നെ തളർത്തരുതേ.... (ഇളം മഞ്ഞിലൊഴുകിവരും...)
Song video
Song information
വർഷം: 1983
സംഗീതം: പി എസ് ദിവാകർ
ഗാനരചന: തമലം തങ്കപ്പൻ
ഗായകർ: കാർത്തികേയൻ, അമ്പിളി രാജശേഖരൻ
അഭിനേതാക്കൾ: എം ജി സോമൻ
വിശദവിവരങ്ങൾ: വാമദേവൻ
വിഡിയോ: ഗാനസ്നേഹി
Album: കാത്തിരുന്ന ദിവസം
Explore this song
- Singer: കാർത്തികേയൻ
- Singer: അമ്പിളി രാജശേഖരൻ
- Film / album: കാത്തിരുന്ന ദിവസം
- Composer: പി എസ് ദിവാകർ
- Lyricist: തമലം തങ്കപ്പൻ