Malayalam lyrics
അരുതരുതരുതെന്റെ മംഗല്യസൂത്രം അപഹരിച്ചീടല്ലേ നീ... അന്യനെ കണ്ണീരിൽ മുക്കിയിതെല്ലാം നേടുന്നതെന്തിനായി... നീ നേടുന്നതെന്തിനായി... കൊല്ലും കൊലയും നടത്തുന്നതെല്ലാം എന്റെ കുടുംബം പുലർത്തുവാനല്ലോ അവരുടെ സൗഖ്യങ്ങളല്ലാതെയൊന്നും വിലപ്പെട്ടതായിട്ടെനിക്കില്ല പാരിൽ വിലപ്പെട്ടതായിട്ടെനിക്കില്ല പാരിൽ.... നിന്റെ ദുഷ്ക്കർമ്മഫലം പങ്കുവെയ്ക്കാൻ നിന്റെ കുടുംബം കൂടെയുണ്ടാമോ... അയ്യയ്യോ നീ മാത്രമല്ലോ നിന്റെ പാപഭാരം പേറിടേണം.. എന്തവിവേകമിതെന്തു ധിക്കാരം പോരുകെന്നോടൊപ്പം ഉത്തരം കേൾക്കാം ബന്ധുജനങ്ങളെ നിന്ദിച്ചു ചൊല്ലാൻ ഇത്രയും ധൈര്യമോ പോരെന്റെ കൂടെ .... ഇത്രനാൾ ഞാൻ അപഹരിച്ചൊരു പൊന്നും വെള്ളിയുമെല്ലാം അനുഭവിച്ചവരെന്നുമെന്നും നിങ്ങളാണല്ലോ... എന്റെ കർമ്മഫലങ്ങളും നിങ്ങൾ അനുഭവിക്കില്ലേ... തമ്മിൽ പങ്കു വെയ്ക്കില്ലേ.... കർമ്മഫലമതു പങ്കുവെയ്ക്കാൻ കഴിയുകില്ലല്ലോ... പാപകർമ്മം ചെയ്തവർക്കേ ശിക്ഷയുള്ളല്ലോ.... ശിക്ഷയുള്ളല്ലോ.... തമസ്സിൻ തടവിൽനിന്നും മോചിതനായ്ത്തീരു നീ ആത്മഞ്ജാനത്താൽ സത്യത്തിൻ മുഖം കാൺക നീ... സത്യത്തിൻ മുഖം കാൺക നീ...... രാമരാമ രാമരാമ രാമരാമ മാ നിഷാദ പ്രതിഷ്ഠാംത്വമഗമഃ ശാശ്വതീ സമാഃ യത് ക്രൌഞ്ജ മിഥുനാദേകം അവധീഃ കാമമോഹിതം....
Song information
വര്‍ഷം: 1986
സംഗീതം: ശ്യാം
ഗാനരചന: കെ ജയകുമാര്‍
ഗായകര്‍: പി ജയചന്ദ്രൻ, കെ എസ് ചിത്ര, അമ്പിളി രാജശേഖരൻ
അഭിനേതാക്കള്‍: ഉർവ്വശി
വിശദവിവരങ്ങള്‍: കല്യാണി
വിഡിയോ: വാമദേവൻ
Album: മനസിലൊരു മണിമുത്ത്
Explore this song
- Singer: പി ജയചന്ദ്രൻ
- Singer: കെ എസ് ചിത്ര
- Singer: അമ്പിളി രാജശേഖരൻ
- Film / album: മനസിലൊരു മണിമുത്ത്
- Composer: ശ്യാം
- Lyricist: കെ ജയകുമാര്‍