Malayalam lyrics

അമ്പലപ്പൂവേ പൊന്‍കുട ചൂടി

നീയെന്‍ സ്പന്ദനമായ്‌ (2)

അമ്പാടിക്കിളിയേ... കിളിയേ

കിളിയേ...  കിളിയേ..... . . 

അമ്പാടിക്കിളിയേ ചിറകുവിടര്‍ത്തി

നീയെന്‍ നിര്‍വൃതിയായി

(അമ്പലപ്പൂവെ...)
സ്മൃതിയും സ്മൃതിതന്‍ സ്മൃതിയും

നീയായ്‌ മാറുന്നൂ (2)

എന്റെ ഉഷസ്സും സന്ധ്യയുമെല്ലാം

നിന്നില്‍ തുടങ്ങുന്നു

എല്ലാ ഭംഗിയും ഒന്നു ചേര്‍ന്നു

നീയെന്‍ നെഞ്ചില്‍ തുടിച്ചിരിപ്പൂ

(അമ്പലപ്പൂവെ...)

മിഴിയും മനവും ഒന്നായ്‌ മാറി

നിന്നെ പുല്‍കുന്നൂ (2)

എന്റെ മൊഴികള്‍ നിന്നെ വിളിക്കാന്‍

മൃദുലത തേടുന്നു

എല്ലാ ചിന്തയും നിന്റെ നേരെ

എന്നും പീലി വിരിച്ചുനില്‍പ്പൂ

(അമ്പലപ്പൂവെ...)

Song video

Watch on YouTube

Song information

Music: രവീന്ദ്രൻ

Lyricist: പൂവച്ചൽ ഖാദർ

Singer: എസ് ജാനകി

Film/album: കയ്യും തലയും പുറത്തിടരുത്

Explore this song