Malayalam lyrics

മലയജമാമലയില്‍ മലര്‍മലരും താഴ്വരയില്‍
മഞ്ഞണിഞ്ഞ മാലിനിതന്‍ സൈകതങ്ങളില്‍ വരാം
മഞ്ജുളമരാളരാഗദീപമായ് ഞാന്‍
മഞ്ജുളമരാളരാഗദീപമായ് ഞാന്‍
(മലയജമാമലയില്‍...)
തുണയെ തഴുകാൻ നദിയില്‍ ഇണ
ചേർന്നൊഴുകാൻ
ആ വിരിമാറില്‍ മാദകഗന്ധം പകരാനായ്
പടരാനായ് നുകരാനായ് തളരാനായ് ഞാന്‍
എന്റെ രാഗപരാഗം വാരിവിതറാനായ്
തന്നന്നാ നാനനന്നനാ ലല്ലല്ലാ ലാലലല്ലാല
തന്നന്നാ നന്നാ നന്നാ ന ലല്ലലാ ലല്ലാ ലല്ലാല
തനനാനനനനാ ലലലലലാലലാ
പോയ ജന്മത്തില്‍ സൂര്യകാന്തിയായ് വിടര്‍ന്നപ്പോള്‍
സൂര്യദേവനായുണർന്നതോര്‍മ്മയില്ലേ
ഭവാനതോര്‍മ്മയില്ലേ
രാധയായ് വന്നപ്പോള്‍ രാധികാരമണനായ്
വൃന്ദാവനത്തില്‍ വന്നതോര്‍മ്മയില്ലേ
ഭവാനതോര്‍മ്മയില്ലേ
ഉണരാം ഞാന്‍ പുണരാം ഞാന്‍ പൂത്തുനിന്നിടാം
ഒരു നരജന്മം മുഴുവനും കാത്തുനിന്നിടാം
(മലയജമാമലയില്‍...)

Song video

Watch on YouTube

Song information

Music: ജോൺസൺ

Lyricist: രവി വിലങ്ങന്‍

Singer: എസ് ജാനകി

Film/album: തിടമ്പ്

Explore this song