Malayalam lyrics
മനസ്സും മനസ്സും ചേർന്നു മാംസവും മാംസവും ചേർന്നു മധുവിധു രജനിയിൽ കെട്ടിപ്പടുക്കുന്നൂ മാനവജീവിത നവ സൗധം (മനസ്സും...) ഓരോ രാവും ഓരോ പകലും ഓരോ പുലരി തൻ പൊന്നൊളിയും കല്ലുകളായി പടുത്തുയർത്തീടുന്നു കല്യാണ ജീവിത സുഖസദനം (മനസ്സും..) ആലിംഗനങ്ങൾ ആധാരശിലകൾ ചുമരുകൾ തീർക്കും ചുംബനങ്ങൾ കണ്ണീരിൻ നനവാൽ ചിരിയുടെ ചൂടാൽ കല്ലുകൾ കരിങ്കല്ലുകളാവുന്നൂ (മനസ്സും...)
Song video
Song information
Music: എം കെ അർജ്ജുനൻ
Lyricist: പി ഭാസ്ക്കരൻ
Singer: കെ ജെ യേശുദാസ്
Raaga: ശുദ്ധധന്യാസി
Film/album: അവിടത്തെപ്പോലെ ഇവിടെയും
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: അവിടത്തെപ്പോലെ ഇവിടെയും
- Composer: എം കെ അർജ്ജുനൻ
- Lyricist: പി ഭാസ്ക്കരൻ