Malayalam lyrics

മനസ്സിനുള്ളിലെ മലര്‍ക്കുടങ്ങള്‍ മറച്ചു വച്ചു ഞാന്‍
എന്റെ കാമുകന്നൊരു മാല കോര്‍ക്കാന്‍ കരുതിവച്ചു ഞാന്‍
വിളഞ്ഞ സ്വപ്നം കരളിനുള്ളില്‍‌ ഒളിച്ചു വച്ചു ഞാന്‍
എന്റെ ഇണക്കിളിക്കൊരു ...
താലി തീര്‍ക്കാനെടുത്തു വച്ചു ഞാന്‍

കണ്മണി നീ അരികില്‍ വന്നാല്‍ കരളിനുള്ളില്‍ കുളിര്
കണ്മണി നീ അരികില്‍ വന്നാല്‍ കരളിനുള്ളില്‍ കുളിര്
കൈവിരലുകളാല്‍ കവര്‍ന്നെടുത്തു കിവിളില്‍ നിന്നു തളിര്
കരളിനുള്ളില്‍ കുളിരു് കവിളില്‍ നിന്നു തളിരു്
അഹാഹാഹാഹാ ..അഹാഹാഹാഹാ ..

വിളഞ്ഞ സ്വപ്നം കരളിനുള്ളില്‍‌ ഒളിച്ചു വച്ചു ഞാന്‍
എന്റെ ഇണക്കിളിക്കൊരു ...
താലി തീര്‍ക്കാനെടുത്തു വച്ചു ഞാന്‍

തങ്കമേ നിന്‍ പൂത്തുലഞ്ഞ താരുകള്‍ ഞാന്‍ തഴുകും
തങ്കമേ നിന്‍ പൂത്തുലഞ്ഞ താരുകള്‍ ഞാന്‍ തഴുകും
ഹൃദയമാകെ നിറഞ്ഞു വഴിയും ലഹരിയില്‍ ഞാനൊഴുകും
താരുകള്‍ ഞാന്‍ തഴുകും ലഹരിയില്‍ ഞാനൊഴുകും
ആഹാഹാ ..ആഹാഹാ ..

മനസ്സിനുള്ളിലെ മലര്‍ക്കുടങ്ങള്‍ മറച്ചു വച്ചു ഞാന്‍
എന്റെ കാമുകന്നൊരു മാല കോര്‍ക്കാന്‍ കരുതിവച്ചു ഞാന്‍
വിളഞ്ഞ സ്വപ്നം കരളിനുള്ളില്‍‌ ഒളിച്ചു വച്ചു ഞാന്‍
എന്റെ ഇണക്കിളിക്കൊരു ...
താലി തീര്‍ക്കാനെടുത്തു വച്ചു ഞാന്‍

Song video

Watch on YouTube

Song information

Music: നവാസ്

Lyricist: പൂവച്ചൽ ഖാദർ

Singer: കെ ജെ യേശുദാസ്ലഭ്യമായിട്ടില്ല

Film/album: ആദിതാളം

Explore this song