Malayalam lyrics
മധുവനം പൂത്തൊരുങ്ങി മരതകം കൈവിളങ്ങി തുടികളില്‍ ഇളകിയ താളവുമായ് രാക്കിളികള്‍ മദനലതകളില്‍ ആടിയുരുമ്മി- യൊരാതിര രാവില്‍ മധുവനം പൂത്തൊരുങ്ങി മരതകം കൈവിളങ്ങി അകലെയായ് സന്ധ്യയിടറിയ മുടികളില്‍ പകലുകള്‍ വാടിവീണ കനവില്‍ ഓ അകലെയായ് സന്ധ്യയിടറിയ മുടികളില്‍ പകലുകള്‍ വാടിവീണ കനവില്‍ മൗനം മായും ഭാവനയില്‍ (മധുവനം...) എവിടെയോ മേഘമുഴറിയ പടവിലായ് വിധുരയാം തരളചന്ദ്രിക പാടി ഓ എവിടെയോ മേഘമുഴറിയ പടവിലായ് വിധുരയാം തരളചന്ദ്രിക പാടി ഏതോ മായായാമിനിതന്‍ (മധുവനം...)
Song video
Song information
Music: സലിൽ ചൗധരി
Lyricist: കൈതപ്രം
Singer: കെ ജെ യേശുദാസ്
Film/album: തമ്പുരാൻ
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: തമ്പുരാൻ
- Composer: സലിൽ ചൗധരി
- Lyricist: കൈതപ്രം