Malayalam lyrics
മധുമൊഴി ശുകബാലേ ചൊൽകെന്റെ ഹൃദയേശൻ എങ്ങു പോയീ സുമിത സുന്ദരലതാഗൃഹമിതിൽ അണഞ്ഞില്ലാ സുഖദമാമണി വേണു നിനദവു- മകലെയെങ്ങു വിലയമാവൂ സഖീ (മധുമൊഴി) ചിരിതൂകി ശശിലേഖ എൻ നേർക്കിതാ(2) പരിഹാസമുതിരുന്നൂ കുളുർതെന്നലും വിധുരഗീതിയിതലിയുകയായി യമുന തൻ കുളിരലകലിൽ സഖി പറയൂ മാധവനെങ്ങു പോയീ- കുളുർ മധുമൊഴി ശുകബാലേ ചൊൽകെന്റെ ഹൃദയേശൻ എങ്ങു പോയീ
Song information
Music: ജോൺസൺ
Lyricist: ഒ എൻ വി കുറുപ്പ്
Singer: കൃഷ്ണചന്ദ്രൻ
Raaga: സുരുട്ടി
Film/album: ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം
Explore this song
- Singer: കൃഷ്ണചന്ദ്രൻ
- Film / album: ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം
- Composer: ജോൺസൺ
- Lyricist: ഒ എൻ വി കുറുപ്പ്