Malayalam lyrics

മായാനഗരം ചായം പൂശിയ മണ്മയൂരങ്ങൾ
മാനം കാണാത്ത
മഴവില്ലുകളാണിവർക്ക്
മധുരങ്ങൾ, ഇവർക്ക്
ജീവിതമധുരങ്ങൾ
പൊന്നുകൾ പൂക്കും ചുണ്ടുകളാൽ
ശുഭപന്തുവരാളികൾ
മൂളി
നന്മകൾ യാഗത്തീയിലെരിഞ്ഞു
തിന്മകൾ
ഇണചേരുന്നൂ
നാവുകളില്ലാ നോവുകളാൽ
വെയിൽനാളം
തീയെരിയിപ്പൂ
ശാപശിലകളിൽ ഉദയാസ്തമയം
ശിശിരം സ്വപ്‌നം കാണും

Song video

Watch on YouTube

Song details

Music: രവീന്ദ്രൻ

Film/album: വൈകി ഓടുന്ന വണ്ടി