Malayalam lyrics
മാമലമേലേ വാർമഴമേഘം പെയ്തല്ലോ തേന്മഴ പേറിയ മംഗളമേളം കേട്ടല്ലോ ചന്ദനപ്പന്തലിലെങ്ങോ തുടി പാട്ടും കൊട്ടുമുയർന്നലോ ചിത്തിര തോണിയിലാരോ കളിപ്പൂത്തിരി വെട്ടമുഴിഞ്ഞല്ലോ ആലോല രാഗമാർന്നു മോഹച്ചാമരങ്ങളാടി ആ ആ മാമലമേലേ വാർമഴമേഘം പെയ്തല്ലോ തേന്മഴ പേറിയ മംഗളമേളം കേട്ടല്ലോ ആ ..ആ ..ആ . പൊൻവേണു ഗാനം താലോലമായി മാറുമ്പോൾ ഏതോ വാസന്തമെന്റെ കണ്ണീർത്തുടം മായ്ക്കുമ്പോൾ ആനന്ദ ചന്ദ്രനായി ഞാൻ മാറുമ്പോൾ ആയിരം നാദങ്ങളും ആയിരം സ്വരങ്ങളും ഏകമായി ചേരും ശ്രുതിയായിതാ സ്നേഹം തമ്മിലലിഞ്ഞു നാമൊന്നാകവേ സൗഹൃദമന്ത്രം സമ്പൂർണ്ണമാകവേ ഈ ജന്മ ബന്ധമെത്ര ബന്ധുരം കർമ്മഭൂമി എത്രയെത്ര പാവനം മാമലമേലേ വാർമഴമേഘം പെയ്തല്ലോ തേന്മഴ പേറിയ മംഗളമേളം കേട്ടല്ലോ ആ ..ആ ..ആ ചേതോവികാരമെന്റെ സംഗീതമായി ചിന്നുമ്പോൾ സ്വപ്നങ്ങൾ എന്റെ കൈയ്യിൽ മൺവീണയായി മാറുമ്പോൾ സോപാന ഗീതകം ഞാൻ പാടുമ്പോൾ ഈ വർണ്ണസന്ധ്യ എത്ര മോഹനം സൗഗന്ധികങ്ങളെത്ര സുന്ദരം ആ ആ..ആ മാമലമേലേ വാർമഴമേഘം പെയ്തല്ലോ തേന്മഴ പേറിയ മംഗളമേളം കേട്ടല്ലോ ആ ..ആ ..ആ
Song video
Song information
Music: രവീന്ദ്രൻ
Lyricist: കൈതപ്രം
Singer: എം ജി ശ്രീകുമാർകെ എസ് ചിത്ര
Raaga: ദർബാരികാനഡ
Film/album: അഭിമന്യു
Explore this song
- Singer: എം ജി ശ്രീകുമാർകെ എസ് ചിത്ര
- Film / album: അഭിമന്യു
- Composer: രവീന്ദ്രൻ
- Lyricist: കൈതപ്രം